Type Here to Get Search Results !

താനൂർ ബോട്ടപകടം; ഒരു കുടുംബത്തിലെ 14 പേർക്ക് ദാരുണാന്ത്യം

 


▫️താനൂർ: മലപ്പുറം താനൂരിലുണ്ടായ ബോട്ട് ദുരന്തത്തിൽ മരണസംഖ്യ 22 ആയി .അപകടത്തിൽ ഒരു കുടുംബത്തിൽ നിന്നുള്ള 14 പേർ ദാരുണമായി മരിച്ച വാർത്ത നാടിനെ കണ്ണീരിലാഴ്ത്തി. 


ഒരു കുട്ടി അത്യാസന്ന നിലയിലുമാണ്. പരപ്പനങ്ങാടി പുത്തൻകടപ്പുറത്തെ കുന്നുമ്മൽ കുടുംബത്തിലെ ജാബിറിന്റെ ഭാര്യ ജൽസിയ എന്ന കുഞ്ഞിമ്മു (42) മകൻ ജറീർ (12) മകൾ ജന്ന (8), സൈതലവിയുടെ ഭാര്യ സീനത്ത് (43) മക്കളായ അസ്ന (18 ), ഷംന (16) സഫ്‌ല (13 ), ഫിദദിൽന (8) സഹോദരി നുസ്റത്ത് (35),​ മകൾ ആയിഷ മെഹ്രിൻ (ഒന്നര), സഹോദരൻ സിറാജിന്റെ ഭാര്യ റസീന (27) ഷഹറ (8) ഫാത്തിമ റിഷിദ (7) നൈറ ഫാത്തിമ (8മാസം) എന്നിവരാണ് മരിച്ചത്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad