എഐ ക്യാമറയുടെ മറവില്‍ 100 കോടിയുടെ അഴിമതി നടന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഉപകരണങ്ങളുടെ ആകെ ചെലവ് 57 കോടി മാത്രമാണ് കണക്കാക്കിയത്. ഇതാണ് 151 കോടിയുടെ കരാറില്‍ എത്തിയതെന്നും സതീശന്‍ പറഞ്ഞു. ട്രോയിസ് കമ്പനിയിൽ നിന്ന് തന്നെ സാധങ്ങൾ വാങ്ങണമെന്ന് കരാറുണ്ടാക്കി. പ്രസാദിയോയാണ് കരാറുണ്ടാക്കിയത്. ഉപകരാറിനായി രൂപീകരിച്ച കണ്‍സോര്‍ഷ്യത്തിന്റെ യോഗത്തില്‍ മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാ പിതാവായ പ്രകാശ് ബാബു പങ്കെടുത്തുവെന്നും സതീശന്‍ ആരോപിച്ചു.പ്രകാശ് ബാബുവാണ് യോഗത്തില്‍ ഏറ്റവും കൂടുതല്‍ സമയം സംസാരിച്ചതെന്നും ഇത് സ്വപ്‌ന പദ്ധതിയാണെന്ന് കമ്പനി പ്രതിനിധികളോട് പറഞ്ഞതായും സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ബന്ധു ചർച്ചയിൽ പങ്കെടുത്തന്ന തിന് തെളിവുണ്ടോ എന്ന ചോദ്യം രാജീവ് ഉന്നയിച്ചു. തങ്ങളുടെ ആരോപണം പ്രസാദിയോ കമ്പനി ഉടമ നിഷേധിച്ചിട്ടില്ല. പണം നഷ്Sപ്പെട്ട കമ്പനികൾ പ്രകാശ് ബാബുവിനെ സമീപിച്ചോ എന്ന് വ്യക്തമാക്കണം. എല്ലാം കൈകാര്യം ചെയ്യുന്നത് പ്രസാദിയോയാണെന്നും അദ്ദേഹം ആരോപിച്ചു.
കണ്‍ട്രോള്‍ റൂമടക്കം എല്ലാ ഉപകരണങ്ങളും ഉള്‍പ്പടെ 57 കോടിയാണ് ട്രോയിസ് പ്രൊപോസ് നല്‍കിയിരിക്കുന്നത്. അതു തന്നെ യഥാര്‍ത്ഥത്തില്‍ 45 കോടിക്ക് ചെയ്യാന്‍ പറ്റുന്നതാണ്. എന്നാല്‍ 151 കോടിക്കാണ് ടെന്‍ഡര്‍ നല്‍കിയത്. എസ്ആര്‍ഐടിക്ക് ആറ് ശതമാനം വെറുതെ കമ്മീഷന്‍ കിട്ടി. ബാക്കി തുക എല്ലാവരും കൂടി വീതിച്ചെടുക്കാനായിരുന്നു പദ്ധതി. വിചിത്രമായ തട്ടിപ്പാണ് പദ്ധതിയില്‍ നടന്നിരിക്കുന്നത്’ സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സര്‍ക്കാരിനെ നൂറ് കോടി പറ്റിച്ചത് കൂടാതെ ഹൈദരാബാദ് കമ്പനിയെ 25 കോടി രൂപയും പറ്റിച്ചുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.അൽ ഹിന്ദ് കമ്പനി തട്ടിപ്പിനെ കുറിച്ച് നേരത്തെ അറിയിച്ചു. പി രാജീവ് മന്ത്രിയായിരിക്കുമ്പോഴാണ് വ്യവസായ സെക്രട്ടറിയെ അറിയിച്ചത്. പിൻമാറുകയാണ് എന്ന് അൽ ഹിന്ദ് അറിയിച്ചപ്പോൾ SRIT പറഞ്ഞപ്പോൾ രാംജിത്തിനോട് ചോദിക്കാൻ പറഞ്ഞു. പ്രസാഡി യോ യു ടെ കൺട്രോളിലാണ് മുഴുവൻ ഇടപാടും നടന്നത്. കെ ഫോണിലും ഈ കറക്കു കമ്പനികൾ ഇടപെട്ടു. പുതിയൊരു സ്റ്റാർട്ട് അപ്പ് കമ്പനിക്ക് നൽകിയ വർക്ക് ക്യാൻസൽ ചെയ്തു. മറ്റ് കറക്കു കമ്പനികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഐടി സെക്രട്ടറി ഇത് ക്യാൻസൽ ചെയ്തത്. ഏപ്രിൽ 3 നാണ് നടപടി നടന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.യു ഡി എഫിൻ്റെ കാലത്ത് ക്യാമറകളിൽ അഴിമതിയുണ്ടെങ്കിൽ അന്വേഷിക്കാൻ വെല്ലുവിളിവിളിക്കുന്നു. യു ഡി എഫ് കാലത്ത് അഴിമതി നടന്നിട്ടുണ്ടെങ്കിൽ അതും തെറ്റ്. തങ്ങൾക്കാരെയും സംരക്ഷിക്കേണ്ട ബാധ്യതയില്ല. സംസ്ഥാനത്തിൻ്റെ മുഖ്യമന്ത്രിക്ക് ഗൾഫിൽ പോകാൻ എന്ത് കൊണ്ട് കേന്ദ്രം അനുമതി കൊടുത്തില്ല. യഥാർത്ഥ കാരണം പുറത്ത് വിടണം. എന്നിട്ടും കേന്ദ്രത്തിനെതിരെ പിണറായിക്ക് പരാതിയില്ല. പ്രധാനമന്ത്രി കേരളം വിട്ടതിന് ശേഷം 10 ക്രൈസ്‌തവ ദേവാലയങ്ങൾ അക്രമിച്ചു. ഇത് ഗുരുതരമായ വിഷയമാണ്. മതപരിവർത്തനം നടത്തുന്നു എന്ന് വ്യാജ പ്രചരണം നടത്തുകയാണ് Rടട. ഇത് ക്രൈസ്തവ പുരോഹിതർ തിരിച്ചറിയും. മണിപ്പൂരിൽ നിന്ന് മലയാളികളെ രക്ഷിക്കാൻ സർക്കാർ ഇടപെടണമെന്നും അദ്ദേഹം ആശ്യപ്പെട്ടു.