Type Here to Get Search Results !

ഹയർ സെക്കന്ററി ഒന്നാം വർഷ (Plus One) ഇപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷ ഇനി മുതൽ പ്ലസ് ടു പരീക്ഷയുടെ കൂടെ



പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കന്ററി വിഭാഗത്തിൽ ഒരു അദ്ധ്യയന വർഷത്തിൽ ഒന്നാം വർഷ പരീക്ഷ (Plus One), ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷ, രണ്ടാംവർഷ പരീക്ഷ (Plus Two), രണ്ടാം വർഷ സേ/ഇംപ്രൂവ്മെന്റ് പരീക്ഷ എന്നീ പരീക്ഷകൾ നടത്തി വരുന്നുണ്ട്. ഒന്നാം വർഷ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ച് അതിന്റെ പുനർമൂല്യനിർണ്ണയ ഫലവും വന്ന ശേഷമാണ് ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷ നടത്തുന്നത്. പ്രസ്തുത വിദ്യാർത്ഥികളും അധ്യാപകരും ഇംപ്രൂവ്മെന്റ് പരീക്ഷ കഴിയുന്നത് ആയതിലേക്കുള്ള തയ്യാറെടുപ്പിലായിരിക്കും. ഇത് കാരണം രണ്ടാം വരെ വർഷ ക്ലാസ് നഷ്ടമാകുന്നതിനിടവരുത്തുകയും ഇംപ്രൂവ്മെന്റ് പരീക്ഷക്കും അതിന്റെ പ്രാഥമിക ജോലികൾക്കുമായി ധാരാളം അദ്ധ്യയന ദിനങ്ങൾ വിനിയോഗിക്കേണ്ടി വരുന്നതിനാൽ കുട്ടികൾക്ക് പഠനസമയം നഷ്ടപ്പെടുകയും ചെയ്യുന്നുണ്ട്. ഇതൊഴിവാക്കുന്നതിനായി ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ആയത് ഒന്നാം വർഷ പരീക്ഷയോടൊപ്പം എഴുതാൻ അവസരം നൽകുന്നത് ഉചിതമായിരിക്കുമെന്നും അപ്രകാരം ഉത്തരവാകണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ പരാമർശം (1) പ്രകാരം ശിപാർശ ലഭ്യമാക്കുകയുണ്ടായി.


2. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. ഒന്നാം വർഷ പരീക്ഷ (Plus One) രണ്ടാം വർഷ (Plus Two)പരീക്ഷ നടക്കുന്ന ദിവസങ്ങളിൽ ഉച്ചക്കു ശേഷം അല്ലെങ്കിൽ അടുത്ത ദിവസം നടത്തിയാൽ സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതുന്നവർക്കും അദ്ധ്യയന ദിനങ്ങൾ നഷ്ടപ്പെടുത്താതെ പരീക്ഷ എഴുതുന്നതിന് സാധിക്കുന്നതാണെന്നും അതുവഴി അധ്യാപകർക്ക് ജോലിഭാരവും കുറയുന്നതാണെന്നുമുള്ള പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ശിപാർശ പരിഗണിച്ച് ഒന്നാം വർഷ (Plus One) ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി പരീക്ഷ, വർഷാന്ത്യ ഒന്നാം വർഷ പരീക്ഷയോടൊപ്പം നടത്തുവാൻ പൊതു വിദ്യാഭ്യാസ (ഹയർ സെക്കന്ററി വിഭാഗം) ഡയറക്ടർക്ക് അനുമതി നൽകി ഉത്തരവാകുന്നു

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad