റോഡപകടങ്ങൾ കുറയ്ക്കുന്നതിനും ട്രാഫിക് നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിനുമായുള്ള എഐ ക്യാമറകൾക്ക് മന്ത്രിസഭ യോഗം അംഗീകാരം നൽകി. 726 ക്യാമറകളാണ് ഉണ്ടാവുക. ഇതിൽ 680 എണ്ണം എ.ഐ ക്യാമറകളാണ്. ഏപ്രിൽ 20 മുതലാകും പുതിയ ക്യാമറ ഉപയോഗിച്ചുള്ള പരിശോധനക്ക് തുടക്കം കുറിക്കുക.ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി കേരള മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്സ്‌മെന്റ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി റോഡപകടങ്ങൾ കുറക്കുകയും ഗതാഗത നിയമലംഘനം തടയുകയുമാണ് ലക്ഷ്യം.
ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ക്യാമറകൾ വഴി ഗതാഗത നിയമ ലംഘനം കണ്ടെത്തി പിഴ ഈടാക്കാനുള്ള സേഫ് കേരള പദ്ധതിക്ക് സർക്കാർ എ ഐ ക്യാമറ നിരീക്ഷണത്തിന്‍റെ ആദ്യകാലത്ത് ഏറ്റവും ചുരുങ്ങിയത് 5 കാര്യങ്ങളെങ്കിലും ശ്രദ്ധിക്കണം എന്നതാണ് വണ്ടിയോടിക്കുന്നവർ അറിഞ്ഞിരിക്കേണ്ടത്.
ഹെൽമറ്റും സീറ്റ് ബെൽറ്റും മാത്രമാകില്ല എ ഐ ക്യാമറയിൽ കുടുങ്ങുക.
▪️ഹെൽമെറ്റ് ഇല്ലാതെയുളള യാത്ര,
▪️രണ്ടിലധികം പേർ ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്നത്,
▪️ലൈൻ മറികടന്നുള്ള ഡ്രൈവിംഗ്,
▪️സീറ്റ് ബെൽറ്റ് ഇടാതെയുള്ള യാത്ര,
▪️മൊബൈലിൽ സംസാരിച്ചുള്ള യാത്ര
ഇങ്ങനെയുളള കുറ്റ കൃത്യങ്ങളാണ് എ ഐ ക്യാമറ ആദ്യം പിടിക്കുക.
അതുകൊണ്ടുതന്നെ ഇതിലെല്ലാം വാഹനമോടിക്കുന്നവർ അധിക ശ്രദ്ധ വയ്ക്കുന്നത് കീശ കീറാതിരിക്കാൻ സഹായിക്കും. സോഫ്റ്റ്‌വെയർ അപ്ഡേഷൻ വഴി മാസങ്ങള്‍ക്കുള്ളിൽ അമിത വേഗതയിലുള്ള യാത്രയടക്കമുള്ള മറ്റ് നിയമ ലംഘനങ്ങളും പിടിക്കപ്പെടും എന്നതും അറിഞ്ഞുവയ്ക്കുക.
പിഴ സന്ദേശം മൊബൈലിൽ
ക്യാമറകൾ വഴി കണ്ടെത്തുന്ന ട്രാഫിക് നിയമലംഘനത്തിന്റെ വിവരം വാഹന ഉടമയുടെ മൊബൈൽ ഫോണിലേക്ക് അപ്പോൾ തന്നെ മെസേജ് ആയി അറിയിക്കും. അനധികൃത പാർക്കിങ്ങിന് 250 രൂപയാണു കുറഞ്ഞ പിഴ. ഹെൽമറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ധരിക്കാതിരുന്നാൽ 500 രൂപയും അമിതവേഗത്തിന് 1500 രൂപയുമാണു പിഴ. വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചതു പിടികൂടിയാൽ 2000 രൂപ പിഴ നൽകണം.