ദില്ലി: ദേശീയ പാർട്ടി പദവി സംബന്ധിച്ച് തീരുമാനമെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ. മൂന്ന് പാർട്ടികളുടെ ദേശീയ പാർട്ടി പദവി തെരഞ്ഞെടുപ്പ് കമ്മീഷൻ പിൻവലിച്ചു. സി പി ഐ, എൻ സി പി, തൃണമൂൾ കോൺഗ്രസ് എന്നീ പാർട്ടികൾക്കാണ് ദേശീയ പാർട്ടി സ്ഥാനം നഷ്ടമായത്. ആം ആദ്മി പാർട്ടിക്ക് ദേശീയ പാർട്ടി പദവി പുതുതായി നൽകുകയും ചെയ്തിട്ടുണ്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ. ദില്ലിക്ക് പിന്നാലെ പഞ്ചാബിലും അധികാരത്തിലേറിയതാണ് എ എ പിക്ക് ഗുണമായത്. സി പി ഐ ആകട്ടെ ഒരു സംസ്ഥാനത്തും ഭരണത്തിന് നേതൃത്വം നൽകുന്നില്ല. കേരളത്തിലടക്കം ഭരണ മുന്നണിയുടെ ഭാഗമാണ് സി പി ഐ. തൃണമൂൽ കോൺഗ്രസ് പശ്ചിമ ബംഗാളിൽ ഭരണം നയിക്കുന്ന പാർട്ടിയാണ്. എൻ സി പി യാകട്ടെ മഹാരാഷ്ട്രയിൽ നേരത്തെ ഭരണ മുന്നണിയുടെ ഭാഗമായിരുന്നു. എന്നാൽ ഷിൻഡെ - ബി ജെ പി സർക്കാർ അധികാരത്തിലേറിയതോടെ എൻ സി പി പ്രതിപക്ഷത്തായിരുന്നു.
സിപിഐക്ക് വലിയ നഷ്ടം! മൂന്ന് പാർട്ടികളുടെ ദേശീയ പദവി തെരഞ്ഞെടുപ്പ് കമ്മീഷൻ പിൻവലിച്ചു; ആം ആദ്മിക്ക് ദേശീയ പദവി
April 10, 2023
Tags