Type Here to Get Search Results !

ഇന്ത്യയിലെ ആദ്യത്തെ ആപ്പിൾ സ്റ്റോർ മുംബൈയിൽ പ്രവർത്തനം ആരംഭിച്ചു

 


മുംബൈ: ഇന്ത്യയിലെ ആദ്യത്തെ ആപ്പിൾ സ്റ്റോർ മുംബൈയിൽ പ്രവർത്തനം ആരംഭിച്ചു. ഉദ്ഘടനത്തോട് അനുബന്ധിച്ച് ആപ്പിൾ സി ഇ ഒ ടിം കുക്ക് അടക്കമുള്ളവർ മുംബൈയിൽ. ആരാധകരുടെ വമ്പൻ സ്വീകരണമാണ് ആപ്പിളിന്റെ ഇന്ത്യയിലെ ആദ്യത്തെ റീട്ടെയിൽ സ്റ്റോറിന് ലഭിച്ചത്. മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിൽ മണിക്കൂറുകളോളം കാത്തിരുന്ന ആരാധകർക്കായി ആപ്പിൾ സിഇഒ ടിം സ്റ്റോറിന്റെ വാതിൽ തുറന്നുകൊടുത്തു. ആപ്പിളിന്റെ ഇന്ത്യയിലെ രണ്ടാമത്തെ റീട്ടെയിൽ സ്റ്റോർ വ്യാഴാഴ്ച ദേശീയ തലസ്ഥാനമായ ദില്ലിയിൽ തുറക്കും.ഇന്ത്യയിലെ ഞങ്ങളുടെ ആദ്യത്തെ സ്റ്റോർ തുറക്കുന്നതിൽ ഞങ്ങൾ വളരെ ആവേശത്തിലാണ്. മുംബൈയിലെ ജനങ്ങളുടെ ഊർജ്ജം സന്തോഷം നൽകുന്നതായും ആപ്പിൾ സിഇഒ ടിം കുക്ക് പറഞ്ഞുമുംബൈയിൽ ബാന്ദ്ര കുർള കോംപ്ലക്സിലെ ജിയോ വേൾഡ് ഡ്രൈവ് മാളിലാണ് ആപ്പിളിന്റെ സ്റ്റോർ ആരംഭിച്ചത്. മുംബൈയിലെ ടാക്‌സികളുടെ മാതൃകയിലാണ് സ്റ്റോർ നിർമ്മിച്ചിരിക്കുന്നത്. ആപ്പിള്‍ ബി.കെ.സി (ബാന്ദ്ര കുര്‍ളാ കോംപ്ലക്‌സ്) എന്നാണ് ഇന്ത്യയിലെ ആദ്യ സ്റ്റാറിന്റെ പേര് കമ്പനി വെബ്സൈറ്റിൽ ആപ്പിൾ രേഖപ്പെടുത്തിയിരിക്കുന്നത്. ആപ്പിള്‍ ബി.കെ.സിയുടെ ചിത്രം വെബ്സൈറ്റിൽ കമ്പനി പങ്കുവെച്ചിട്ടുണ്ട്. ദില്ലിയിലെ സ്റ്റോർ 8,417.83 ചതുരശ്ര അടിയും മുംബൈ സ്റ്റോർ 20,000 ചതുരശ്ര അടി വിസ്തീർണ്ണവുമുള്ളതാണെങ്കിലും, ആപ്പിൾ ഒരേ വാടക തുകയാണ് രണ്ടിനും നൽകുന്നത്. ദില്ലിയിലെ സെലക്ട് സിറ്റി വാക്ക് മാളിന്റെ ഒന്നാം നിലയിൽ സ്ഥിതി ചെയ്യുന്ന ദില്ലി സ്റ്റോറിന്റെ വാടക കരാർ 2022 ജൂലൈ 18 ന് സെലക്‌ട് ഇൻഫ്രായും ആപ്പിൾ ഇന്ത്യയും തമ്മിൽ 10 വർഷത്തേക്കാണ് ഒപ്പുവെച്ചത്. അഞ്ച് വർഷത്തേക്ക് കൂടി പാട്ടം പുതുക്കാൻ ആപ്പിളിന് അവസരമുണ്ട്. ഇതിനായി കുറഞ്ഞത് ആറ് മാസമെങ്കിലും അറിയിപ്പ് നൽകേണ്ടിവരും. മാസം ഏകദേശം 40 ലക്ഷം രൂപ വാടകയുണ്ട് ഈ കെട്ടിടത്തിന്. 8,400 ചതുരശ്ര അടി സ്ഥലത്തിന് കെട്ടിടത്തിന്റെ ഒരു ചതുരശ്ര അടിക്ക് ഏകദേശം 475 രൂപ വാടക എന്നർത്ഥം. ഓരോ മൂന്ന് വർഷത്തിലും 15 ശതമാനം വർദ്ധനവോടെ അഞ്ച് വർഷത്തെ ലോക്ക്-ഇൻ ഉള്ള 10 വർഷത്തെ കരാറിലാണ് ആപ്പിൾ ഒപ്പുവെച്ചിരിക്കുന്നത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad