Type Here to Get Search Results !

വിഷു: പടക്കവുമായുള്ള യാത്രക്ക് ഇനി പിടി വീഴും



പാലക്കാട്: ലാഭം നോക്കി നിർമ്മാണ ശാലകളിൽ നിന്ന് നേരിട്ട് പടക്കം വാങ്ങിച്ച് പൊതുഗതാഗതത്തിൽ യാത്ര ചെയ്യുന്നവർ കരുതി ഇരിക്കുക. പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കൈയ്യിൽ പെട്ടാൽ അഴി എണ്ണേണ്ടി വരും. എലത്തൂർ ട്രെയിൽ തീവെപ്പ് സംഭവത്തെ തുടർന്ന് സുരക്ഷ നിയമങ്ങൾ കർശനമാക്കുന്നതിൻ്റെ ഭാഗമാണ് പരിശോധന. റെയിൽവേയിൽ ഉദ്യോഗ തലത്തിൽ പരിശോധന നിർദ്ദേശം വന്നു കഴിഞ്ഞു, വിഷുക്കാലമെത്തി പടക്കക്കച്ചവടം സജീവമായതോടെ മുന്നറിയിപ്പുമായി റെയില്‍വേ രംഗത്തെത്തിയിരികുകയാണ്. പാലക്കാട് കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്ന് ട്രൈയിൻ വഴിയും ബസ്സ് വഴിയും പടക്കങ്ങൾ ധാരാളമായി എത്താറുണ്ട്. തീവണ്ടിവഴി പടക്കങ്ങള്‍, മത്താപ്പൂ തുടങ്ങിയവയൊന്നും കടത്തരുത്. പിടിക്കപ്പെട്ടാല്‍ അകത്താകുമെന്ന് ഉറപ്പ്. മൂന്നുവര്‍ഷംവരെ തടവുശിക്ഷയും പിഴയും കിട്ടാവുന്ന കുറ്റമാണിത്.


ഈ വിഷയത്തില്‍ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് ബോധവൽകരണവും പരിശോധനയും ആര്‍.പി.എഫ്. നേതൃത്വത്തില്‍ ശക്തമാക്കി. പാലക്കാട് ഡിവിഷണല്‍ സെക്യൂരിറ്റി കമ്മിഷണറുടെ നിര്‍ദേശപ്രകാരമാണ് പരിശോധന. സാധാരണ വിഷുക്കാലത്ത് കുടുംബങ്ങള്‍ ഉള്‍പ്പെടെ ഹ്രസ്വദൂരയാത്രയില്‍ പടക്കങ്ങളും മത്താപ്പൂ ഉള്‍പ്പെടെയുള്ളവയും വാങ്ങി തീവണ്ടിയില്‍ യാത്രചെയ്യാറുണ്ട്. കോയമ്പത്തൂര്‍, തിരുപ്പൂര്‍ ഭാഗങ്ങളില്‍നിന്നൊക്കെ പടക്കങ്ങള്‍ വിലക്കുറവില്‍ ലഭിക്കും. തീവണ്ടിവഴി ഇവ കേരളത്തിലേക്ക് കടത്തുന്നുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. ഏതെങ്കിലും കാരണവശാൽ പടക്കത്തിൽ നിന്നും തീപ്പിടിത്തമുണ്ടായാല്‍ അത് വലിയ അപകടത്തിന് വഴിയൊരുക്കും. റെയില്‍വേ ആക്ട് 164-ാം വകുപ്പുപ്രകാരം അപകടം ഉണ്ടാക്കുന്ന വസ്തുക്കള്‍ തീവണ്ടിവഴി കൊണ്ടുപോകുന്നത് ഗൗരവകരമായ കുറ്റമാണ്. മലമ്പാറിലേക്ക് പാലക്കാട് റെയിൽവെ ലൈൻ വഴിയാണ് കാര്യമായി പടക്കങ്ങൾ എത്താറ്. നിയമം കർശനമാവുന്നതിനാൽ വിപണിയിൽ പ്രാദേശിക പടക്കങ്ങൾക്ക് സ്ഥാനം ലഭിചേക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad