Type Here to Get Search Results !

നീല, വെള്ള റേഷന്‍ കാര്‍ഡുകള്‍ക്ക് ഇനി മണ്ണെണ്ണ ഇല്ല; ഈ മാസം മുതല്‍ പുറത്ത്



തിരുവനന്തപുരം; സംസ്ഥാനത്തെ മുന്‍ഗണന ഇതര വിഭാഗമായ നീല, വെള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഇനി മുതല്‍ മണ്ണെണ്ണ ഇല്ല.


ഇതോടെ 51.81 ലക്ഷം പേര്‍ക്ക് ഈ മാസം മുതല്‍ മണ്ണെണ്ണ ലഭിക്കില്ല. മുന്‍ഗണനാ വിഭാഗത്തിലെ മഞ്ഞ, പിങ്ക് കാര്‍ഡ് ഉടമകളായ 41.44 ലക്ഷം പേര്‍ക്ക് 3 മാസത്തിലൊരിക്കല്‍ അര ലീറ്റര്‍ വീതം മണ്ണെണ്ണ ലഭിക്കും. 


കേന്ദ്ര വിഹിതം കുറച്ചതോടെയാണ് നീല, വെള്ള റേഷന്‍ കാര്‍ഡുകാരെ ആദ്യമായി മണ്ണെണ്ണ വിഹിതത്തില്‍ നിന്നു സ്ഥിരമായി പുറത്താകുന്നത്. കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്ന 3 മാസത്തേക്കുള്ള മണ്ണെണ്ണയുടെ വിഹിതം ഈ സാമ്ബത്തിക വര്‍ഷം മുതല്‍ 3888 കിലോ ലീറ്ററില്‍ (38.88 ലക്ഷം ലീറ്റര്‍) നിന്ന് 1944 കിലോ ലീറ്ററായാണ് (19.44 ലക്ഷം ലീറ്റര്‍) കുറച്ചത്.


വൈദ്യുതീകരിക്കാത്ത വീടുകള്‍ ഉള്ള എല്ലാ കാര്‍ഡ് ഉടമകള്‍ക്കും 3 മാസത്തെ വിഹിതമായി 6 ലീറ്റര്‍ തുടരും. ഇത് ഏപ്രില്‍, മേയ് മാസങ്ങളിലായി പകുത്തുനല്‍കും. നീക്കിയിരിപ്പ് സ്റ്റോക്കില്‍ നിന്നു പുനഃക്രമീകരിച്ച വിതരണം ശനിയാഴ്ച ആരംഭിക്കാന്‍ ഭക്ഷ്യപൊതുവിതരണ വകുപ്പ് നിര്‍ദേശം നല്‍കി. 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad