Type Here to Get Search Results !

നീലക്കിളി വേണ്ട, നായ മതി'; ട്വിറ്റർ ലോഗോയിൽ മാറ്റം വരുത്തി മസ്‌ക്



 ഒക്ടോബറിലെ ഏറ്റെടുക്കലിന് പിന്നാലെ മൈക്രോ ബ്ലോഗിങ് വെബ്‌സൈറ്റായ ട്വിറ്ററിന്റെ ലോഗോ മാറ്റി ശതകോടീശ്വരൻ ഇലോൺ മസ്‌ക്. പ്രശസ്തമായ ബ്ലൂ ബേഡ് ലോഗോ മാറ്റി നായയുടെ (ഡോഗ് മീം) ചിത്രമാണ് നൽകിയിട്ടുള്ളത്. ട്വിറ്റർ മൊബൈൽ ആപ്പിൽ മാറ്റങ്ങളുണ്ടായിട്ടില്ല.


ഡോഗ്‌കോയിൻ എന്ന പേരിലുള്ള ക്രിപ്‌റ്റോ കറൻസിയുടെ ഡോഗി മീമിന് സമാനമാണ് നിലവിലെ ലോഗോ. ഷബു ഇനു എന്ന നായ ഇന്റർനെറ്റിലെ ജനപ്രിയമീമാണ്. മസ്‌കിന്റെ ഇഷ്ട ക്രിപ്‌റ്റോ കറൻസി ഡോഗ് കോയിന്റെ ലോഗോയും ഇതാണ്.


ട്വിറ്റർ വഴി ഡോഗ് കോയിനെ പ്രൊമോട്ട് ചെയ്യുമെന്ന് കഴിഞ്ഞ വർഷം മസ്‌ക് വ്യക്തമാക്കിയിരുന്നു. ട്വിറ്റർ ലോഗോ മാറ്റിയതോടെ ക്രിപ്‌റ്റോയുടെ മൂല്യത്തിൽ 20 ശതമാനം വർധനയുണ്ടായ

Top Post Ad

Below Post Ad