Type Here to Get Search Results !

ബ്രസീലിന് ഒന്നാം സ്ഥാനം മറക്കാം! ഇനി ഫിഫ റാങ്കിംഗിലും അര്‍ജന്റീന ഒന്നാമത്



ലോക ചാമ്ബ്യന്മാരായ അര്‍ജന്റീന ഇനി ഫിഫ റാങ്കിംഗിലും ഒന്നാമത്. ഏപ്രില്‍ 6ന് പുറത്ത് വന്ന ഫിഫ റാങ്കിംഗില്‍ ആണ്‍ അര്‍ജന്റീന ബ്രസീലിനെ മറികടന്ന് ഒന്നാമത് ആയത്.


അര്‍ജന്റീന ലോകകപ്പ് ജയിച്ചെങ്കിലും കഴിഞ്ഞ ഫിഫ റാങ്കിംഗില്‍ രണ്ടാം സ്ഥാനത്ത് ആയിരുന്നു‌. എന്നാല്‍ ഈ കഴിഞ്ഞ ഇന്റര്‍നാഷണല്‍ ബ്രേക്കില്‍ അര്‍ജന്റീന രണ്ട് മത്സരങ്ങള്‍ വിജയിക്കുകയും ബ്രസീല്‍ അപ്രതീക്ഷിതമായി മൊറോക്കോയോട് പരാജയപ്പെടുകയും ചെയ്തതോടെ കാര്യങ്ങള്‍ മാറി.


അര്‍ജന്റീന 1840 പോയിന്റുമായി ഒന്നാമത് എത്തി. ഫ്രാന്‍സ് 1838 പോയിന്റുമായി രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. ബ്രസീല്‍ രണ്ട് സ്ഥാനങ്ങള്‍ പിറകിലോട്ട് പോയി മൂന്നാം സ്ഥാനത്ത് ആയി. 2017നു ശേഷം ആദ്യമായാണ് അര്‍ജന്റീന ഫിഫ റാങ്കിംഗില്‍ ഒന്നാമത് ആകുന്നത്.


ബെല്‍ജിയം 4, ഇംഗ്ലണ്ട് 5, നെതര്‍ലന്റ്സ് 6, ക്രൊയേഷ്യ 7, ഇറ്റലി 8, പോര്‍ച്ചുഗല്‍ 9, സ്പെയിന്‍ 10 എന്നിവരുടെ റാങ്കിംഗില്‍ മാറ്റം ഇല്ല. ഇന്ത്യ 5 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി റാങ്കിംഗില്‍ 101ആം സ്ഥാനത്ത് എത്തി.

Top Post Ad

Below Post Ad