കൊച്ചി: ഹീറോ സൂപ്പര്‍ കപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ജെസല്‍ കര്‍ണെയ്റോ നയിക്കുന്ന 29 അംഗ ടീമില്‍ രാഹുല്‍ കെ.പി, സഹല്‍ അബ്ദുള്‍ സമദ്, അപ്പോസ്തലോസ് ജിയാനു, പ്രഭ്സുഖന്‍ സിങ് ഗില്‍, വിക്ടര്‍ മോംഗില്‍, മാര്‍ക്കോ ലെസ്‌കോവിച്ച്, ഹോര്‍മിപാം റൂയിവ, ഇവാന്‍ കലിയുഷ്‌നി, ദിമിത്രിയോസ് ഡയമന്റകോസ് തുടങ്ങിയ പ്രധാന താരങ്ങളെല്ലാമുണ്ട്.
ഏപ്രില്‍ എട്ടിന് കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തില്‍ ഐലീഗ് ചാമ്പ്യന്‍മാരായ റൗണ്ട് ഗ്ലാസ് പഞ്ചാബിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം. വ്യക്തിപരമായ കാരണങ്ങളാല്‍ ക്ലബ് അവധി നീട്ടിനല്‍കിയതിനാല്‍ സൂപ്പര്‍താരം അഡ്രിയാന്‍ ലൂണ ടൂര്‍ണമെന്റില്‍ പങ്കെടുക്കില്ല. അതേസമയം, ലൂണ ഒഴികെയുള്ള ടീമിലെ മറ്റ് വിദേശ താരങ്ങളെല്ലാം ഐഎസ്എല്‍ ഇടവേളയ്ക്ക് ശേഷം ടീമിനൊപ്പം പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്.
29 അംഗ ടീമില്‍ 11 താരങ്ങള്‍ മലയാളികളാണ്. രാഹുല്‍ കെ.പി, സഹല്‍ അബ്ദുള്‍ സമദ്, ശ്രീക്കുട്ടന്‍ എം.എസ്, സച്ചിന്‍ സുരേഷ്, നിഹാല്‍ സുധീഷ്, വിബിന്‍ മോഹനന്‍, ബിജോയ് വര്‍ഗീസ്, മുഹമ്മദ് അസ്ഹര്‍, മുഹമ്മദ് ഐമെന്‍, മുഹമ്മദ് സഹീഫ്, തേജസ് കൃഷ്ണ എന്നിവരാണ് ടീമിലെ മലയാളി താരങ്ങള്‍. കിരീടം ലക്ഷ്യമിട്ടാണ് തങ്ങള്‍ ഹീറോ സൂപ്പര്‍ കപ്പിനിറങ്ങുന്നതെന്ന് കേരള ബ്ലാസ്റ്റേഴ്സ് സ്പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു.
ഹീറോ സൂപ്പര്‍ കപ്പിനുള്ള കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഔദ്യോഗിക ടീം:
ഗോള്‍കീപ്പര്‍മാര്‍: പ്രഭ്സുഖന്‍ സിങ് ഗില്‍, കരണ്‍ജിത് സിങ്, സച്ചിന്‍ സുരേഷ്, മുഹീത് ഷബീര്‍.
പ്രതിരോധ താരങ്ങള്‍: വിക്ടര്‍ മോംഗില്‍, മാര്‍ക്കോ ലെസ്‌കോവിച്ച്, ഹോര്‍മിപം റൂയിവ, സന്ദീപ് സിങ്, ബിജോയ് വര്‍ഗീസ്, നിഷു കുമാര്‍, ജെസല്‍ കര്‍ണെയ്റോ, മുഹമ്മദ് സഹീഫ്, തേജസ് കൃഷ്ണ.
മധ്യനിര താരങ്ങള്‍: ഡാനിഷ് ഫാറൂഖ്, ആയുഷ് അധികാരി, ജീക്സണ്‍ സിങ്, ഇവാന്‍ കലിയുഷ്നി, മുഹമ്മദ് അസ്ഹര്‍, വിബിന്‍ മോഹനന്‍.
മുന്നേറ്റ താരങ്ങള്‍: ബ്രൈസ് ബ്രയാന്‍ മിറാന്‍ഡ, സൗരവ് മണ്ഡല്‍, രാഹുല്‍ കെ.പി., സഹല്‍ അബ്ദുല്‍ സമദ്, നിഹാല്‍ സുധീഷ്, ബിദ്യാസാഗര്‍ സിങ്, ശ്രീക്കുട്ടന്‍ എം എസ്., മുഹമ്മദ് ഐമെന്‍, ദിമിത്രിയോസ് ഡയമന്റകോസ്, അപ്പോസ്തലോസ് ജിയാനു.