Type Here to Get Search Results !

പൊലീസ് കസ്റ്റഡിയില്‍ നിന്നിറങ്ങിയോടി ട്രാന്‍സ്‌ഫോര്‍മറില്‍ കയറി; യുവാവ് വൈദ്യുതാഘാതമേറ്റ് തെറിച്ചുവീണു

 


തൃശൂര്‍: പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിന് വൈദ്യുതാഘാതമേറ്റു. തൃശ്ശൂര്‍ ചാലക്കുടിയിലാണ് സംഭവം. ചാലക്കുടി പൊലീസ് കസ്റ്റഡിയില്‍ എടുത്ത യുവാവ് സ്റ്റേഷനില്‍ നിന്ന് ഇറങ്ങി ഓടിയാണ് ട്രാന്‍സ്‌ഫോര്‍മറില്‍ കയറി ആത്മഹത്യാശ്രമം നടത്തിയത്. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ബഹളമുണ്ടാക്കിയതിനാണ് ചാലക്കുടി സ്വദേശിയായ ഷാജിയെ കസ്റ്റഡിയില്‍ എടുത്തത്. ട്രാന്‍സ്‌ഫോര്‍മറില്‍ കയറിയ ഷാജിക്ക് വൈദ്യുതാഘാതമേല്‍ക്കുകയും തെറിച്ച് വീണ് പരുക്കേല്‍ക്കുകയുമായിരുന്നു. സാരമായി പരുക്കേറ്റ ഷാജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad