Type Here to Get Search Results !

ഇത് ചരിത്രം നദിയുടെ അടിയിലൂടെ രാജ്യത്തെ ആദ്യത്തെ അണ്ടര്‍വാട്ടര്‍ മെട്രോ



ചരിത്രനേട്ടവുമായി കൊല്‍ക്കത്ത മെട്രോ. രാജ്യത്തെ ആദ്യത്തെ അണ്ടര്‍വാട്ടര്‍ മെട്രോ ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കി. ഉദ്യോഗസ്ഥരും എഞ്ചിനീയര്‍മാരും മാത്രമുള്ള മെട്രോ റേക്ക് ഹൂഗ്ലി നദിയുടെ അടിയിലൂടെ കൊല്‍ക്കത്ത മുതല്‍ ഹൗറ വരെയാണ് ഓടിയത്.


ഇതൊരു ചരിത്രസംഭവമാണെന്ന് മെട്രോ ജനറല്‍ മാനേജര്‍ പറഞ്ഞു. അടുത്ത് ഏഴ് മാം ട്രയല്‍ റണ്‍ തുടരും. തുടര്‍ന്ന് പതിവ് സര്‍വീസ് ആരംഭിക്കും. സര്‍വീസ് ആരംഭിക്കുന്നതോടെ രാജ്യത്തെ ആഴമേറിയ മെട്രോ പാതയാകും ഇത്. 520 മീറ്റര്‍ ദൂരം 45 സെക്കന്‍ഡിനുള്ളില്‍ മറികടക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.


ഹൂഗ്ലി നദിക്കടിയിലെ ഉപരിതലത്തില്‍ നിന്ന് 33 മീറ്റര്‍ താഴ്ചയിലാണ് റെയില്‍വേ ട്രാക്ക് നിര്‍മ്മിച്ചിരിക്കുന്നത്. അഞ്ചു ലക്ഷം ചതുരശ്ര അടിയിയാണ് റെയില്‍വേ സ്റ്റേഷന്റെ വിസതീര്‍ണ്ണം. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ആധുനിക ഗതാഗത സംവിധാനം ലഭ്യമാക്കുന്നതിനുള്ള ചുവടുവെപ്പ് കൂടിയാണിത്.


Top Post Ad

Below Post Ad