Type Here to Get Search Results !

അതിഖിന്റെ കൊലപാതകം: ഉത്തർപ്രദേശിലെ 75 ജില്ലകളിലും നിരോധനാജ്ഞ



ഗുണ്ടാതലവനിൽ നിന്ന് രാഷ്ട്രീയക്കാരനായ അതിഖ് അഹമ്മദിനെയും, സഹോദരനെയും ശനിയാഴ്‌ച രാത്രി മൂന്ന് പേർ വെടിവെച്ച് കൊന്നതിനെത്തുടർന്ന് ഉത്തർപ്രദേശിലെ എല്ലാ ജില്ലകളിലും ക്രിമിനൽ പ്രൊസീജ്യർ കോഡിന്റെ (സിആർപിസി) സെക്ഷൻ 144 പ്രകാരം നിരോധനാജ്ഞ ഏർപ്പെടുത്തി. അതിഖ് അഹമ്മദിനെയും അഷ്‌റഫിനെയും വൈദ്യപരിശോധനയ്‌ക്കായി കൊണ്ടുപോകുന്നതിനിടെയാണ് ഇരുവർക്കും വെടിയേറ്റത്. 


ആളുകൾ നോക്കിനിൽക്കെയാണ് ഇവരുടെ കൊലപാതകം നടന്നത്. സംഭവം മാധ്യമപ്രവർത്തകരുടെ ക്യാമറകളിൽ പതിയുകയും ചെയ്‌തിരുന്നു. കൊലപാതകം നടന്ന പ്രയാഗ്‌രാജ് ജില്ല അതീവജാഗ്രതയിലാണ്, കൂടാതെ റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് (RAF) ഉൾപ്പെടെയുള്ള അധിക സേനയെ സമീപ ജില്ലകളിൽ വിന്യസിച്ചിട്ടുണ്ട്.


"അതിഖ് അഹമ്മദിനെയും സഹോദരൻ അഷ്‌റഫ് അഹമ്മദിനെയും വൈദ്യപരിശോധനയ്‌ക്കായി കൊണ്ടുവന്ന് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് മാധ്യമപ്രവർത്തകരായി എത്തിയ മൂന്ന് പേർ വെടിയുതിർത്തത്. സംഭവത്തിൽ മൂന്ന് പേരെയും കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്, അവരെ ചോദ്യം ചെയ്‌തുവരികയാണ്. സംഭവത്തിൽ ഒരു മാധ്യമപ്രവർത്തകനും പരിക്കേറ്റു, ഒരു കോൺസ്‌റ്റബിളിന് വെടിയേൽക്കുകയും ചെയ്‌തിട്ടുണ്ട്‌" പ്രയാഗ്‌രാജ് പോലീസ് കമ്മീഷണർ രമിത് ശർമ്മയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്‌തു.



സംഭവിച്ചത് ഇത്:


ശനിയാഴ്‌ച രാത്രിയാണ് ആതിഖ് അഹമ്മദിനെയും സഹോദരൻ അഷ്‌റഫിനെയും മൂന്ന് തോക്കുധാരികൾ വെടിവെച്ച് കൊന്നത്.

സംഭവത്തിന് പിന്നാലെ മൂവരും കീഴടങ്ങി. ഇവരെ പോലീസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്.

മൂന്ന് അക്രമികൾ മാധ്യമപ്രവർത്തകരെന്ന വ്യാജേന അതിഖ് അഹമ്മദിനും സഹോദരൻ അഷ്‌റഫിനും നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് പ്രയാഗ്‌രാജ് പോലീസ് വെളിപ്പെടുത്തി.

സംഭവത്തിന് തൊട്ടുപിന്നാലെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉന്നതതല യോഗം വിളിക്കുകയും വിഷയത്തിൽ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്‌തു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മൂന്നംഗ ജുഡീഷ്യൽ കമ്മീഷനെ രൂപീകരിക്കാനും മുഖ്യമന്ത്രി നിർദ്ദേശം നൽകി.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad