Type Here to Get Search Results !

എസ്​.എസ്​.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷ: ഇനി ഗ്രേസ്​ മാർക്ക്​ പരമാവധി 30 മാത്രം



തി​രു​വ​ന​ന്ത​പു​രം: എ​സ്.​എ​സ്.​എ​ൽ.​സി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, വി.​എ​ച്ച്.​എ​സ്.​ഇ പ​രീ​ക്ഷ​ക​ളി​ൽ ഗ്രേ​സ്​ മാ​ർ​ക്ക്​ പ​ര​മാ​വ​ധി 30 ആ​യി നി​ജ​പ്പെ​ടു​ത്തി സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ൽ 240 മാ​ർ​ക്ക്​​വ​രെ ഗ്രേ​സ്​ മാ​ർ​ക്കാ​യി ന​ൽ​കി​യി​രു​ന്ന​താ​ണ്​ 30ലേ​ക്ക്​ നി​ജ​പ്പെ​ടു​ത്തി​യ​ത്. ഒ​രി​ക്ക​ൽ ന​ൽ​കി​യാ​ൽ അ​ടു​ത്ത ത​ല​ത്തി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന്​ ഗ്രേ​സ്​ മാ​ർ​ക്കി​​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ൻ​ഡ​ക്​​സ്​ മാ​ർ​ക്ക്​ (ബോ​ണ​സ്​ മാ​ർ​ക്ക്) ന​ൽ​കി​ല്ല. വി​വി​ധ ഇ​ന​ങ്ങ​ളി​ൽ ഗ്രേ​സ്​ മാ​ർ​ക്കി​ന്​ അ​ർ​ഹ​ത​യു​ണ്ടെ​ങ്കി​ൽ കൂ​ടു​ത​ൽ മാ​ർ​ക്ക്​ ല​ഭി​ക്കു​ന്ന ഇ​ന​മാ​യി​രി​ക്കും പ​രി​ഗ​ണി​ക്കു​ക. സം​സ്ഥാ​ന സ്​​കൂ​ൾ ക​ലോ​ത്സ​വം, ശാ​സ്​​ത്ര/ ഗ​ണി​ത/ സാ​മൂ​ഹി​ക/ പ്ര​വൃ​ത്തി​പ​രി​ച​യ/ ​ഐ.​ടി മ​ത്സ​ര​ങ്ങ​ൾ​ക്കും സം​സ്ഥാ​ന​ത​ല ശാ​സ്​​ത്ര സെ​മി​നാ​ർ, സി.​വി. രാ​മ​ൻ ഉ​പ​ന്യാ​സ മ​ത്സ​രം, ശാ​സ്​​ത്ര ഇ​ൻ​െ​വ​സ്​​റ്റി​ഗേ​റ്റ​റി പ്രോ​ജ​ക്​​ട്, ഗ​ണി​ത​ശാ​സ്​​ത്ര ശ്രീ​നി​വാ​സ രാ​മാ​നു​ജ​ൻ മെ​മ്മോ​റി​യ​ൽ പേ​പ്പ​ർ പ്ര​സ​​ന്‍റേ​ഷ​ൻ, സാ​മൂ​ഹി​ക ശാ​സ്​​ത്ര പ​ത്ര​വാ​യ​ന മ​ത്സ​രം, സാ​മൂ​ഹി​ക ശാ​സ്​​ത്ര ടാ​ല​ൻ​റ്​ സെ​ർ​ച്ച്​ പ​രീ​ക്ഷ, സ്​​പെ​ഷ​ൽ സ്​​കൂ​ൾ ക​ലോ​ത്സ​വം എ​ന്നി​വ​യി​ൽ എ ​ഗ്രേ​ഡ്​ നേ​ടു​ന്ന​വ​ർ​ക്ക്​ 20 മാ​ർ​ക്കും ബി ​ഗ്രേ​സ്​ നേ​ടു​ന്ന​വ​ർ​ക്ക്​ 15 മാ​ർ​ക്കും സി ​ഗ്രേ​ഡ്​​ നേ​ടു​ന്ന​വ​ർ​ക്ക്​ പ​ത്ത്​ മാ​ർ​ക്കു​മാ​ണ്​ അ​നു​വ​ദി​ക്കു​ക. ഒ​ന്നാം സ്ഥാ​നം നേ​ടു​ന്ന​വ​ർ​ക്ക്​ 20 മാ​ർ​ക്കും ര​ണ്ടാം സ്ഥാ​നം നേ​ടു​ന്ന​വ​ർ​ക്ക്​ 17 മാ​ർ​ക്കും മൂ​ന്നാം സ്ഥാ​നം നേ​ടു​ന്ന​വ​ർ​ക്ക്​ 14 മാ​ർ​ക്കു​മാ​യി​രി​ക്കും അ​നു​വ​ദി​ക്കു​ക. ​ജൂനി​യ​ർ റെ​ഡ്​​ക്രോ​സ്​ -പ​ത്ത്, സ്​​കൗ​ട്​​സ്​ ആ​ൻ​ഡ്​ ഗൈ​ഡ്​​സ്​ (80 ശ​ത​മാ​നം ഹാ​ജ​ർ സ​ഹി​ത​മു​ള്ള പ​ങ്കാ​ളി​ത്തം) -18, രാ​ജ്യ​പു​ര​സ്​​ക്കാ​ർ/ ചീ​ഫ്​ മി​നി​സ്​​റ്റ​ർ ഷീ​ൽ​ഡ്​ -20, രാ​ഷ്​​ട്ര​പ​തി അ​വാ​ർ​ഡ്​ -25, സ്​​റ്റു​ഡ​ൻ​റ്​ പൊ​ലീ​സ്​ കേ​ഡ​റ്റ്​ -20 എ​ന്നി​ങ്ങ​നെ​യാ​ണ്​ മ​റ്റ്​ വി​ഭാ​ഗ​ങ്ങ​ളി​ൽ ഗ്രേ​സ്​ മാ​ർ​ക്ക്. മ​റ്റ്​ വ്യ​വ​സ്ഥ​ക​ൾ: വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ ന​ട​ത്തു​ന്ന​തോ സം​സ്ഥാ​ന സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ൽ, കാ​യി​ക​വ​കു​പ്പ്​ എ​ന്നി​വ അം​ഗീ​ക​രി​ച്ച​തോ ആ​യ അ​സോ​സി​യേ​ഷ​നു​ക​ൾ ന​ട​ത്തു​ന്ന അ​ക്വാ​ട്ടി​ക്​​സ്, അ​ത്​​ല​റ്റി​ക്​​സ്​ മ​ത്സ​ര​ങ്ങ​ളി​ലും ഗെ​യിം​സ്​ ഇ​ന​ങ്ങ​ൾ​ക്കും നാ​ലാം സ്ഥാ​നം​വ​രെ നേ​ടു​ന്ന​വ​ർ​ക്ക്​ ഏ​ഴ്​ മാ​ർ​ക്ക്​ വീ​തം ല​ഭി​ക്കും. എ​ട്ടാം ക്ലാ​സി​ലോ ഒ​മ്പ​താം ക്ലാ​സി​ലോ പ​ഠി​ക്കു​​മ്പോ​ൾ സം​സ്ഥാ​ന​ത​ല സ്​​കൂ​ൾ ക​ലോ​ത്സ​വം/ ശാ​സ്​​​ത്രോ​ത്സ​വം എ​ന്നി​വ​യി​ൽ ല​ഭി​ക്കു​ന്ന ഗ്രേ​ഡ്​ ഗ്രേ​സ്​ മാ​ർ​ക്കി​ന്​ പ​രി​ഗ​ണി​ക്കാ​ൻ പ​ത്താം ക്ലാ​സി​ൽ പ​ഠി​ക്കു​​മ്പോ​ൾ സം​സ്ഥാ​ന​ത​ല മ​ത്സ​ര​ത്തി​ൽ പ​​​ങ്കെ​ടു​ക്ക​ണ​മെ​ന്നി​ല്ല. പ​ക​രം റ​വ​ന്യൂ ജി​ല്ല മ​ത്സ​ര​ത്തി​ൽ അ​തേ ഇ​ന​ത്തി​ൽ എ ​ഗ്രേ​ഡ്​ ല​ഭി​ച്ചാ​ൽ മ​തി. https://chat.whatsapp.com/Ew77spldxIbIZmvPFPysNa


എ​ട്ടി​ലും ഒ​മ്പ​തി​ലും പ​ഠി​ക്കു​​മ്പോ​ൾ സം​സ്ഥാ​ന മെ​റി​റ്റ്​/ ദേ​ശീ​യ മെ​റി​റ്റ്​/ പാ​ർ​ട്ടി​സി​പ്പേ​ഷ​ൻ/ അ​ന്ത​ർ​ദേ​ശീ​യ മെ​റി​റ്റ്​/ പാ​ർ​ട്ടി​സി​പ്പേ​ഷ​ൻ എ​ന്നീ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ക്ക്​ പ​ത്താം ക്ലാ​സി​ൽ പ​രീ​ക്ഷ​ക്ക്​ ഗ്രേ​സ്​ മാ​ർ​ക്ക്​ ല​ഭി​ക്കാ​ൻ പു​തി​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​വ​ർ എ​ട്ടാം ക്ലാ​സി​ലെ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഉ​പ​യോ​ഗി​ച്ചാ​ണ്​ ഗ്രേ​സ്​ മാ​ർ​ക്കി​ന്​ അ​പേ​ക്ഷി​ക്കു​ന്ന​തെ​ങ്കി​ൽ ഒ​മ്പ​തി​ലും പ​ത്തി​ലും കു​റ​ഞ്ഞ​ത്​ ജി​ല്ല മ​ത്സ​ര​ത്തി​ൽ പ​​​ങ്കെ​ടു​ത്ത സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഹാ​ജ​രാ​ക്ക​ണം. ഒ​മ്പ​തി​ലെ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ വെ​ച്ചാ​ണ്​ ഗ്രേ​സ്​ മാ​ർ​ക്കി​ന്​ അ​പേ​ക്ഷി​ക്കു​ന്ന​തെ​ങ്കി​ൽ പ​ത്തി​ൽ കു​റ​ഞ്ഞ​ത്​ ജി​ല്ല മ​ത്സ​ര​ത്തി​ൽ പ​​​ങ്കെ​ടു​ത്ത സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഹാ​ജ​രാ​ക്ക​ണം. വിവിധ വിഭാഗങ്ങളും​ഗ്രേസ് മാർക്കും • എ​ൻ.​സി.​സി (കോ​ർ​പ​റ​ൽ/ അ​തി​ന്​ മു​ക​ളി​ലു​ള്ള റാ​ങ്കു​ക​ൾ, എ, ​ബി, സി ​സ​ർ​ട്ടി​ഫി​ക്ക​റ്റ്, ദേ​ശീ​യ സൈ​നി​ക ക്യാ​മ്പി​ൽ പ​​​ങ്കെ​ടു​ത്ത​വ​ർ, നേ​വ​ൽ അ​റ്റാ​ച്ച്​​മെൻറ്​ ക്യാ​മ്പ്, ആ​ർ​മി അ​റ്റാ​ച്ച്​​​മെൻറ്​ ക്യാ​മ്പ്, പ്രീ ​റി​പ്പ​ബ്ലി​ക്​ ഡേ ​ക്യാ​മ്പ്, പ്രീ ​നൗ സൈ​നി​ക്​ ക്യാ​മ്പ്​ എ​ന്നി​വ​യി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ​ക്ക്) -25 മാ​ർ​ക്ക്. • 75 ശ​ത​മാ​നം ഹാ​ജ​റു​ള്ള എ​ൻ.​സി.​സി കേ​ഡ​റ്റ്- 20 മാ​ർ​ക്ക്. ​ നാ​ഷ​ന​ൽ ക്യാ​മ്പ്​/ റി​പ്പ​ബ്ലി​ക്​ ഡേ ​ക്യാ​മ്പി​ൽ പ​​​ങ്കെ​ടു​ത്ത എ​ൻ.​എ​സ്.​എ​സ് വ​ള​ന്‍റി​​യ​ർ​മാ​ർ​ക്ക്​ 25 മാ​ർ​ക്ക്. • എ​ൻ.​എ​സ്.​എ​സ്​ സ​ർ​ട്ടി​ഫി​ക്ക​റ്റു​ള്ള വ​ള​ന്‍റി​യ​ർ​മാ​ർ -20 മാ​ർ​ക്ക്. • സം​സ്ഥാ​ന ബാ​ല​ശാ​സ്​​ത്ര കോ​ൺ​ഗ്ര​സ്​ (ആ​ദ്യ മൂ​ന്ന്​ സ്ഥാ​ന​ക്കാ​ർ​ക്ക്) -15 മാ​ർ​ക്ക്. • ദ​ക്ഷി​ണേ​ന്ത്യ​ൻ സ​യ​ൻ​സ്​ ഫെ​യ​ർ (ആ​ദ്യ മൂ​ന്ന്​ സ്ഥാ​ന​ക്കാ​ർ​ക്ക്) -22മാ​ർ​ക്ക്. • ദേ​ശീ​യ ബാ​ല​ശാ​സ്​​ത്ര കോ​ൺ​ഗ്ര​സ്​ (ആ​ദ്യ മൂ​ന്ന്​ സ്ഥാ​ന​ക്കാ​ർ​ക്ക്) -25 മാ​ർ​ക്ക്. • ലി​റ്റി​ൽ കൈ​റ്റ്​​സ്​ -15 മാ​ർ​ക്ക്. • ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്​​റു നാ​ഷ​ന​ൽ എ​ക്​​സി​ബി​ഷ​ൻ (സ​യ​ൻ​സ്​ ഫെ​യ​ർ) -25 മാ​ർ​ക്ക്. • സ​ർ​ഗോ​ത്സ​വം എ ​ഗ്രേ​ഡ്​ -15 മാ​ർ​ക്ക്. ബി ​ഗ്രേ​ഡ്​ -10 മാ​ർ​ക്ക്. • സ്​​പോ​ർ​ട്​​സ്​ അ​ന്ത​ർ​ദേ​ശീ​യ​ത​ല പ​ങ്കാ​ളി​ത്ത​ത്തി​ന്​ -30 മാ​ർ​ക്ക്. • ദേ​ശീ​യ​ത​ല​ത്തി​ൽ മെ​ഡ​ൽ നേ​ടു​ന്ന​വ​ർ​ക്ക്​ 25 മാ​ർ​ക്ക്. • സ്​​പോ​ർ​ട്​​സ്​ സം​സ്ഥാ​ന​ത​ലം ഒ​ന്നാം​സ്ഥാ​നം -20 മാ​ർ​ക്ക്, ര​ണ്ടാം സ്ഥാ​നം -17, മൂ​ന്നാം സ്ഥാ​നം -14. • കേ​ര​ള സ്​​റ്റേ​റ്റ്​ ലീ​ഗ​ൽ സ​ർ​വി​സ​സ്​ ​അ​തോ​റി​റ്റി​യു​ടെ ക്വി​സ്​ മ​ത്സ​രം ഒ​ന്നാം സ്ഥാ​നം -അ​ഞ്ച്​ മാ​ർ​ക്ക്, ര​ണ്ടാം സ്ഥാ​നം -മൂ​ന്ന്​ മാ​ർ​ക്ക്. • ബാ​ല​ശ്രീ അ​വാ​ർ​ഡ്​ വി​ജ​യി​ക​ൾ​ക്ക്​ -15 മാ​ർ​ക്ക്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad