Type Here to Get Search Results !

റംസാൻ 17: ബദർ യുദ്ധത്തിന്റെ ഓർമ പുതുക്കി വിശ്വാസികൾ ഇന്ന് ബദർ ദിനം ആചരിക്കും▪️റംസാൻ 17: ബദർ യുദ്ധത്തിന്റെ ഓർമ പുതുക്കി വിശ്വാസികൾ ഇന്ന് ബദർ ദിനം ആചരിക്കും. തിന്മക്കു മേൽ നന്മയും വിശ്വാസവും വിജയം നേടിയ ദിനമായാണ് ബദർ ദിനത്തെ കരുതിപോന്നത്. ഹിജ്റ രണ്ടാം വർഷം റംസാൻ 17നാണ് ബദർ യുദ്ധം നടന്നത്. മദീനയ്ക്കു സമീപത്തെ മല പ്രദേശമായ ബദറിൽ നടന്ന യുദ്ധത്തിൽ 14 പേർ ശുഹദാക്കളായി (രക്തസാക്ഷികൾ). ബദറിൽ പങ്കെടുത്തവരെ ഉന്നത പദവി നൽകി ആദരിച്ചിരുന്നു. 


സുന്നി വിശ്വാസികളുടെ പള്ളികൾ കേന്ദ്രീകരിച്ച് വിവിധ അനുസ്മരണ പരിപാടികളും അന്നദാനവും നടക്കും. സുന്നി സംഘടനകളുടെ നേതൃത്വത്തിൽ ബദർ ദിനത്തോടനുബന്ധിച്ച് നാടെങ്ങും അനുസ്മരണ ചടങ്ങുകളും മജ്ലിസുന്നൂറും നടത്തും. ജീവകാരുണ്യ പ്രവർത്തനങ്ങളും ബദർ ദിനത്തിന്റെ ഭാഗമായി വിവിധ മഹല്ലുകളിൽ സംഘടിപ്പിക്കും.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad