ന്യൂഡൽഹി:രാജ്യത്ത് 157 പുതിയ സർക്കാർ നഴ്‌സിംഗ് കോളേജുകൾക്ക് അനുമതി. കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നിലവിലുള്ള മെഡിക്കൽ കോളേജുകൾക്കൊപ്പമാവും പുതിയ നഴ്സിംഗ് കോളജുകൾ. കോളജുകൾക് 10 കോടി രൂപ വീതം അനുവദിക്കും.
157 മെഡിക്കൽ കോളജുകളിൽ ഒന്നുപോലും കേരളത്തിന് ഇല്ല. 24 സംസ്ഥാനങ്ങളിലും 3 കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് പുതിയ കോളജുകൾ അനുവദിച്ചത്. ഉത്തർപ്രദേശിൽ 27 ഉം രാജസ്ഥാനിൽ 23ഉം മധ്യപ്രദേശിൽ 14 നഴ്സിംഗ് കോളേജുകൾക്കും അനുമതി നൽകി. തമിഴ്നാടിനും പശ്ചിമബംഗാളിനും 11 വീതം നഴ്സിംഗ് കോളജുകൾ വീതം ലഭിക്കും. കേരളത്തോടൊപ്പം തെലങ്കാന, ഡൽഹി, ത്രിപുര, സിക്കിം എന്നീ സംസ്ഥാനങ്ങൾക്കും നഴ്സിംഗ് കോളജ് അനുവദിച്ചില്ല.