Type Here to Get Search Results !

അവധിക്കാലത്തെ സ്പെഷ്യൽ LSS,USS പരിശീലനം വിലക്കി ബാലാവകാശകമ്മീഷൻ



വേനലവധി നഷ്ടപ്പെടുത്തിയുള്ള എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷാ പരിശീലനം വിലക്കി സംസ്ഥാനബാലാവകാശ കമ്മീഷൻ. കൊടുംചൂട് കുട്ടികളെ ബാധിക്കാതിരിക്കാൻ പരീക്ഷകൾ രാവിലെ മുതൽ വൈകുന്നേരം വരെ നടത്താനും കമ്മീഷൻ ഉത്തരവിട്ടു. ഇതിനായി എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷ എഴുതുന്ന കുട്ടികൾക്ക് ഉച്ചഭക്ഷണവും തിളപ്പിച്ചാറിയ വെളളവും ലഭ്യമാക്കണമെന്നും കമ്മീഷൻ ഉത്തരവിൽ പറയുന്നു. ഏപ്രിൽ 20 നാണ് എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകൾ

അവധിക്കാലത്തെ പരീക്ഷ കാരണം കുട്ടികൾക്ക് വേനലവധി ആസ്വദിക്കാനാകില്ലെന്ന പരാതി പരിഗണിച്ചാണ് കമ്മീഷന്റെ ഉത്തരവ്. എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകൾക്കായുള്ള സ്വകാര്യ സ്ഥാപനങ്ങളുടെ പ്രത്യേക പരിശീലനം നിർത്തലാക്കണമെന്നും കമ്മീഷൻ ഉത്തരവിൽ പറയുന്നു. രാവിലെയും, രാത്രിയും, അവധിദിവസം പോലും കുട്ടികൾ പരിശീലനക്ലാസിൽ പോകേണ്ട അവസ്ഥയാണ് നിലവിലെന്നും ബാലാവകാശകമ്മീഷൻ ചൂണ്ടിക്കാട്ടി. ഇത് കുട്ടികളിൽ കടുത്ത മാനസിക സംഘർഷങ്ങൾക്ക്

വഴിവെയ്ക്കുന്നതായും കമ്മീഷൻ ഉത്തരവിൽ പറയുന്നു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad