Type Here to Get Search Results !

പരീക്ഷകള്‍ പൂര്‍ത്തിയായി; സംസ്ഥാനത്ത് വേനലവധിക്കായി സ്‌കൂളുകൾ ഇന്ന് അടയ്ക്കും; അരി വാങ്ങാന്‍ ബാക്കിയുള്ള വർ ഇന്ന് വാങ്ങണം..!



സംസ്ഥാനത്ത് സകൂള്‍ വാര്‍ഷിക പരീക്ഷകള്‍ പൂര്‍ത്തിയായി. ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളാണ് ഒടുവില്‍ പൂര്‍ത്തിയായത്. പ്ലസ് വണിന് ഇംഗ്ലീഷായിരുന്നു അവസാന പരീക്ഷ. 4.5 ലക്ഷം വിദ്യാര്‍ഥികളാണ് ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതിയത്. പ്ലസ് ടുവിന് സ്റ്റാറ്റിക്‌സ്, കമ്ബ്യൂട്ടര്‍ സയന്‍സ്, ഹോംസയന്‍സ് തുടങ്ങിയ വിഷയങ്ങളായിരുന്നു ഉണ്ടായിരുന്നത്. 66 000 വിദ്യാര്‍ഥികളാണ് ഇത്തവണ പ്ലസ് ടു പരീക്ഷയെഴുതിയത്.


എസ് എസ് എല്‍ സി പരീക്ഷ ബുധനാഴ്ച അവസാനിച്ചിരുന്നു. പരീക്ഷകള്‍ കഴിഞ്ഞാലും വെള്ളിയാഴ്ച വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളില്‍ വരാം. പരീക്ഷാനുഭവങ്ങള്‍ പങ്കുവെക്കാം. അധ്യാപകരും സ്‌കൂളിലെത്തണം.


ഉച്ചഭക്ഷണ പദ്ധതി പരിധിയില്‍ ഉള്‍പ്പെട്ട കുട്ടികള്‍ക്കുള്ള അഞ്ചുകിലോ അരി വാങ്ങാന്‍ ബാക്കിയുള്ള കുട്ടികള്‍ വെള്ളിയാഴ്ച കൈപ്പറ്റണം. വൈകിട്ട് അഞ്ചോടെ വേനലവധിക്കായി സ്‌കൂള്‍ അടയ്ക്കും. അധ്യയന വര്‍ഷാവസാന ദിവസം വിദ്യാര്‍ഥികളുടെ ആഘോഷം അതിരു കടക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം പ്രധാനാധ്യാപകര്‍ക്കും ക്ലാസ് അധ്യാപകര്‍ക്കുമാണ്.


അവധിക്കാലത്ത് എല്‍ എസ് എസ്, യു എസ് എസ് തുടങ്ങിയ പരീക്ഷകള്‍ക്കായി കുട്ടികള്‍ക്ക് സ്‌കൂളില്‍ നിര്‍ബന്ധിത പരിശീലന ക്ലാസ് നല്‍കരുതെന്ന് ബാലാവകാശ കമ്മീഷന്‍ ഉത്തരവുണ്ട്.


എസ് എസ് എല്‍ സി, ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയ ക്യാമ്പുകള്‍ സംസ്ഥാനത്തെ 70 കേന്ദ്രങ്ങളിലായി ഏപ്രില്‍ മൂന്നു മുതല്‍ 26 വരെ നടക്കും. 18,000 അധ്യാപകരെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. മൂല്യനിര്‍ണയ ക്യാമ്പുകള്‍ക്ക് സമാന്തരമായി ടാബുലേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഏപ്രില്‍ അഞ്ചു മുതല്‍ പരീക്ഷാഭവനില്‍ ആരംഭിക്കും.


ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയം ഏപ്രില്‍ മൂന്നു മുതല്‍ മെയ് ആദ്യവാരം വരെ നടക്കും. 80 മൂല്യനിര്‍ണയ ക്യാമ്ബുകളിലായി 25,000 അധ്യാപകരെയാണ് വിന്യസിച്ചിട്ടുള്ളത്. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ എട്ട് മൂല്യനിര്‍ണയ കേന്ദ്രങ്ങളിലായി 3,500 അധ്യാപകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇരു ഫലങ്ങളും മെയ് 20നകം പ്രസിദ്ധീകരിക്കും.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad