Type Here to Get Search Results !

ലോകത്തിന്‍റെ കണ്ണ് ഓസ്കാര്‍ പ്രഖ്യാപനത്തിലേക്ക്



95–ാമത് ഓസ്കര്‍ നിശ ആരംഭിച്ചു. ആർ ആർ ആറിലെ നാട്ടു നാട്ടുവിലാണ് ഇന്ത്യൻ പ്രേക്ഷകരുടെ പ്രതീക്ഷ. ആരൊക്കെയാകും വിജയികൾ എന്നറിയാൻ ഹോളിവുഡിലെ ഡോൾബി തിയേറ്ററില്‍ നടക്കുന്ന ചടങ്ങിലേയ്ക്കാണ് ഏവരുടെയും കണ്ണുകള്‍.


ജിമ്മി കിമ്മലാണ് ഷോയുടെ അവതാരകൻ. ഇന്ത്യയിൽ, ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിൽ അവാർഡ് നിശ തത്സമയം കാണാൻ സാധിക്കും

ഇരുപത്തിമൂന്ന് വിഭാഗങ്ങളിലെ ഓസ്‌കാര്‍ അവാര്‍ഡുകളാണ് പ്രഖ്യാപിക്കുക

മൂന്ന് വിഭാഗങ്ങളിലാണ് ഇന്ത്യ മത്സരിക്കുന്നത്. മികച്ച ഒറിജിനല്‍ ഗാന വിഭാഗത്തില്‍ ആര്‍ആര്‍ആറിലെ നാട്ടു നാട്ടു എന്ന ഗാനം ഉള്‍പ്പെട്ടത് ഇന്ത്യക്കാരുടെ പ്രതീക്ഷ വാനോളം ഉയര്‍ത്തുന്നുണ്ട്. മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ അവാര്‍ഡിനായി ഓള്‍ ദാറ്റ് ബ്രീത്ത് മത്സരിക്കുന്നു, മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട് സബ്ജക്ട് വിഭാഗത്തില്‍ ദ എലിഫന്റ് വിസ്പറേഴ്‌സ് മത്സരിക്കുന്നു.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad