Type Here to Get Search Results !

ഗൂഗിൾ പണിമുടക്കി; യൂട്യൂബ് ഉൾപ്പെടെയുള്ള സേവനങ്ങൾ തകരാറിൽ



ഗൂഗിൾ പണിമുടക്കി. ലോകമെമ്പാടുമുള്ള നിരവധി ഉപഭോക്താക്കൾക്ക് യൂട്യൂബ്, ഡ്രൈവ്, ജി-മെയിൽ എന്നീ സേവനങ്ങളിൽ തകരാർ അനുഭവപ്പെടുന്നുണ്ട്. ഡൗൺ ഡിടെക്ടർ വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്.ഇന്ന് രാവിലെ 11 മണിയോടെയാണ് ഗൂഗിൾ സേവനങ്ങളിൽ തകരാർ അനുഭവപ്പെട്ട് തുടങ്ങിയത്. 82% പേർക്ക് സർവർ കണക്ഷനിലാണ് തകരാർ അനുഭവപ്പെട്ടതെങ്കിൽ 12% പേർക്ക് ലോഗ് ഇൻ ചെയ്യാൻ ബുദ്ധിമുട്ടും, 6% പേർക്ക് ഇ-മെയിൽ ലഭിക്കുന്നതിൽ വീഴ്ചയും അനുഭവപ്പെട്ടു. ഗൂഗിൾ വർക്ക്‌സ്‌പേസ്, ഗൂഗിൾ ഡോക്‌സ് എന്നിവയും ലഭ്യമല്ല.


ട്വിറ്ററിൽ നിരവധി പേരാണ് ഗൂഗിൾ പണിമുടക്കിയതിനെ കുറിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad