▪️പരീക്ഷയ്‌ക്ക് ശേഷം സ്‌കൂളുകളിൽ സെൻഡോഫ് ദിനം ആഘോഷിക്കുന്നതിൽ മുന്നറിയിപ്പുമായി പൊതുവിദ്യാഭ്യാസ ഡയറക്ടർ. മധ്യ വേനൽ അവധിക്ക് സ്കൂളുകൾ അടയ്ക്കുന്ന അവസാന ദിവസങ്ങളിൽ സെൻഡോഫ് പരിപാടികൾ സംഘടിപ്പിക്കുന്നത് പതിവാണ്.
എന്നാൽ പരിപാടിക്കിടെ സ്കൂളിലെ ഫർണിച്ചറുകൾക്കും മറ്റ് സാമഗ്രഹികൾക്കും കേടുവരുത്താനോ നശിപ്പിക്കാനോ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇത്തരം നടപടികൾ കണ്ടാൽ നഷ്ടപരിഹാരം ഈടാക്കണമെന്നും കർശന നടപടി സ്വീകരിക്കണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിൽ.
എന്നാൽ ഉത്തരവ് പലവിധ മുൻ വിധികളോടെയുള്ളതാണെന്നാണ് വ്യാപക വിമർശനം. ഇതിന് മുൻപും സെൻഡോഫ് ദിനത്തിൽ പല തരത്തിലുളള സംഭവങ്ങൾ നടന്നിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഉത്തരവെന്നാണ് വിലയിരുത്തൽ.