▪️ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പ് നടന്ന ത്രിപുര, മേഘാലയ, നാഗാലൻഡ് എന്നീ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ തുടങ്ങി. ആദ്യഫല സൂചനയിൽ ബി.ജെ.പി മുന്നിലാണെന്ന് റിപ്പോർട്ട്. :
ഇടത് കോട്ട തകർത്ത് കഴിഞ്ഞ തവണ ബി.ജെ.പി അധികാരം പിടിച്ചെടുത്ത ത്രിപുര ഫലമാണ് ദേശീയ തലത്തിൽ ഉറ്റുനോക്കുന്നത്. 60 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ വെല്ലുവിളിക്കാൻ പരമ്പരാഗത എതിരാളികളായ കോൺഗ്രസും ഇടതുപക്ഷവും ആദ്യമായി കൈകോർത്തതും നിർണായകമാണ്.
മൂന്ന് സംസ്ഥാനങ്ങളിലായി 178 സീറ്റുകളിലേക്കാണ് ഫെബ്രുവരി 16, 27 തീയതികളിൽ വോട്ടെടുപ്പ് നടന്നത്. വോട്ടെണ്ണലിന്റെ ഭാഗമായി കനത്ത സുരക്ഷയാണ് മൂന്നു സംസ്ഥാനങ്ങളിലും ഏർപ്പെടുത്തിയിരിക്കുന്നത്.