ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി സ്ത്രീ മരിച്ചു. എടപ്പാൾ ആശുപത്രിയിൽ പ്രവേശിപ്പിച്ച ആനക്കര സ്വദേശി ജാനകി(68)യാണ് മരിച്ചത്. പൊറോട്ടയും മുട്ടക്കറിയും കഴിച്ചുകൊണ്ടിരിക്കവേ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു.
ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങിയതോടെ ശ്വാസതടസം അനുഭവപ്പെട്ട് ജാനകിക്ക് ദേഹാസ്വസ്ഥ്യം ഉണ്ടാവുകയായിരുന്നു. ഉടന്‍ തന്നെ വീട്ടുകാര്‍ ജാനകിയെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല