ബില്‍ അടയ്ക്കാത്തവരുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതിന് സര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. വൈദ്യുതമന്ത്രി കെ.എസ്.ഇ.ബിയിലെ ഉന്നത ഉദ്യോഗസ്ഥരുമായി ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തി. ബില്ലടച്ചില്ല എന്ന മുന്നറിയിപ്പ് സന്ദേശങ്ങളുടെ എണ്ണം കൂട്ടും. _https://wa.me/917306204901_ വൈദ്യുതിബന്ധം വിച്ഛേദിക്കുന്നത് പ്രവൃത്തിദിവസങ്ങളില്‍ ഉച്ചക്ക് ഒരുമണി വരെ മാത്രമാക്കി. വൈദ്യുതി വിച്ഛേദിച്ചാല്‍ ആ വിവരം രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്ബര്‍ വഴി ഉപഭോക്താവിനെ അറിയിക്കും.
കൊല്ലത്ത് മുന്നറിയിപ്പില്ലാതെ ഐസ്‌ക്രീം പാര്‍ലറിന്റെ ഫ്യൂസ് ഊരിയതിനെ തുടര്‍ന്ന് സംരംഭകന് വന്‍ നഷ്ടം നേരിട്ടിരുന്നു. തുടര്‍ച്ചയായി രണ്ട് ദിവസം പകല്‍ വൈദ്യുതി ഇല്ലാതായതോടെയാണ് സാധനങ്ങള്‍ നശിച്ചത്. ഇത് സംബന്ധിച്ച് വലിയ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ മാനദണ്ഡങ്ങള്‍ പുറത്തിറക്കിയത്.