കോഴിക്കോട്: മാസപിറവി കാണാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ റംസാനെ വരവേല്ക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി വിശ്വാസികൾ. നവീകരണ പ്രവർത്തനങ്ങൾ നടന്നിരുന്ന പള്ളികൾ അവ പൂർത്തിയാക്കി വിശ്വാസികൾക്കായി തുറന്നു. റംസാൻ മാസപിറവി സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് ബുധനാഴ്ച പണ്ഡിതൻമാരുടെ നേതൃത്വത്തിൽ യോഗം വിളിച്ചിട്ടുണ്ട്. ആകാശത്ത് ചന്ദ്രക്കല കാണുന്നതോടെ പിന്നിടുള്ള മുപ്പത് ദിനരാത്രങ്ങൾ പ്രാർത്ഥന പൂർണമാകും.
ദാനദർമ്മങ്ങൾ നൽകി ദൈവത്തിന്റ കല്പനകളനുസരിച്ച് പാവപ്പെട്ടവനോട് കൂറു പുലർത്തുന്ന ദിനരാത്രങ്ങളാണ് നോമ്പ് കാലം. വിവിധയിനം ഇന്തപ്പഴങ്ങൾ മാർക്കറ്റുകളിൽ നിറഞ്ഞ് കഴിഞ്ഞു. ചൂട് കൂടുതലായതിനാൽ ചെറുനാരങ്ങയടക്കം പഴവർഗങ്ങൾക്ക് വില കൂടുതലാണെങ്കിലും നോമ്പ് കാലത്ത് ആവശ്യക്കാർ കൂടുതലാണ്.