Type Here to Get Search Results !

സ്വര്‍ണം കടത്തുന്നവരെക്കുറിച്ച് രഹസ്യവിവരം അറിയിക്കുന്നവര്‍ക്ക് പ്രതിഫലം പ്രഖ്യാപിച്ച് കസ്റ്റംസ്

 


കോഴിക്കോട്: സ്വര്‍ണം കടത്തുന്നവരെക്കുറിച്ച് രഹസ്യവിവരം അറിയിക്കുന്നവര്‍ക്ക് പ്രതിഫലം പ്രഖ്യാപിച്ച് കസ്റ്റംസ്. സ്വര്‍ണക്കടത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ കസ്റ്റംസിനെ അറിയിച്ചാല്‍ കിലോഗ്രാമിന് 1.5 ലക്ഷം രൂപ വരെയാണ് പ്രതിഫലം ലഭിക്കുക. വിവരം അറിയിക്കുന്നവരുടെ വിശദാംശങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും കസ്റ്റംസ് അറിയിച്ചു. വിവരങ്ങള്‍ അറിയിക്കുന്നതിനായി 0483 2712369 എന്ന ഫോണ്‍ നമ്പറും കസ്റ്റംസ് പുറത്തുവിട്ടിട്ടുണ്ട്.

ഈ വര്‍ഷം 82 കേസുകളിലായി 35 കോടിയുടെ 65 കിലോഗ്രാമോളം സ്വര്‍ണം കരിപ്പൂര്‍ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നു. ഇതില്‍ 25 കേസുകള്‍ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പിടികൂടിയത്. മറ്റുള്ളവ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനകളിലും കണ്ടെത്തി. അനധികൃതമായി വിദേശ കറന്‍സികള്‍ വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച കേസുകളുടെ എണ്ണം 12 ആണ്. 90 ലക്ഷം രൂപയുടെ വിദേശ കറന്‍സികളാണ് ഈ കേസുകളില്‍ നിന്നും കണ്ടെത്ത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad