പലപ്പോഴും ഹൃദയാഘാതമുണ്ടാകുമ്ബോള്‍ ഒറ്റക്കായിരിക്കും എന്നതാണ് വസ്തുത. ഇത്തരം സാഹചര്യങ്ങളില്‍ എന്ത് ചെയ്യാനാവും എന്ന് പലര്‍ക്കും അറിയില്ല. ഒറ്റക്കായതിനാല്‍ കൂടുതല്‍ പാനിക് ആവുന്നതും ആപത്തിലേക്ക് നയിക്കും.
അസാധാരണമായി ഇടിക്കുന്ന ഹൃദയവും ക്ഷയിച്ചുകൊണ്ടിരിക്കുന്ന ബോധത്തിനുമിടയില്‍ പുനരുജ്ജീവനത്തിന് ഏകദേശം പത്ത് സെക്കന്റ് മാത്രമെ കിട്ടാന്‍ സാധ്യതയുള്ളൂ. ഈ സാഹചര്യത്തില്‍ നമുക്ക് ഒറ്റയ്ക്ക് എങ്ങനെ ഹൃദയാഘാതത്തെ നേരിടാമെന്ന് നോക്കാം. ആ സന്ദര്‍ഭത്തില്‍ സ്വയം ചെയ്യാന്‍ കഴിയുന്ന ഒരു കാര്യം തുടര്‍ച്ചയായി ശക്തമായി ചുമയ്ക്കുകയെന്നുളളതാണ്.
ഓരോ ചുമയ്ക്ക് മുന്‍പും ദീര്‍ഘശ്വാസം എടുക്കുകയും, നെഞ്ചില്‍ നിന്ന് കഫം ഉണ്ടാവുന്ന തരത്തില്‍ ദീര്‍ഘവും ശക്തവും ആയിരിക്കുകയും വേണം. ശ്വസനവും ചുമയും രണ്ട് സെക്കന്റ് ഇടവിട്ട് ഹൃദയം സാധാരണ നിലയില്‍ മിടിക്കുന്നു എന്ന് തോന്നുന്നത് വരെ മുടക്കമില്ലാതെ ചെയ്യുക. ദീര്‍ഘശ്വസനം ശ്വാസകോശത്തിലേക്ക് ഓക്‌സിജന്‍ പ്രവഹിപ്പിക്കുകയും, ചുമ മൂലം ഹൃദയം അമരുകയും അത് വഴി രക്തചംക്രമണം നിലനിര്‍ത്തുകയും ചെയ്യുന്നു.
ഹൃദയത്തിലെ ഈ സമ്മര്‍ദം അതിനെ പൂര്‍വസ്ഥിതി കൈവരിക്കാന്‍ സഹായിക്കും. ഇപ്രകാരം ചെയ്യുന്നതിലൂടെ ഹൃദയാഘാതരോഗികള്‍ ബോധം നഷ്ടമാകാതെയിരിക്കും. തുടര്‍ ആഘാതങ്ങള്‍ക്കും ബോധം പോകുന്നതിനുമൊക്കെ സാധ്യതയുള്ളതിനാല്‍ എത്രയും വേഗം ആശുപത്രിയില്‍ എത്തേണ്ടതാണ്.