Type Here to Get Search Results !

മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ കോള്‍ സ്വീകരിച്ചു; ബാറ്ററി പൊട്ടിത്തെറിച്ച് 68കാരന് ദാരുണാന്ത്യം



 ഉജ്ജയിന്‍ | മധ്യപ്രദേശിലെ ഉജ്ജയിൻ ജില്ലയിൽ മൊബൈൽ ഫോണിന്‍റെ ബാറ്ററി പൊട്ടിത്തെറിച്ച് 68കാരന് ദാരുണാന്ത്യം. ജില്ലാ ആസ്ഥാനത്ത് നിന്ന് 50 കിലോമീറ്റർ അകലെ ബദ്‌നഗർ ടൗണിൽ തിങ്കളാഴ്ചയാണ് സംഭവം.ദയാറാം ബറോഡ് എന്നയാളാണ് കൊല്ലപ്പെട്ടത്.ദയാറാമിനെ മുഖത്തും മറ്റ് ശരീരഭാഗങ്ങൾക്കും പൊളളലേറ്റ നിലയില്‍ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 


സുഹൃത്തിനൊപ്പം ചില സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു ബറോഡ്. എന്നാല്‍ തന്‍റെ ഫോണ്‍ കോള്‍ സ്വീകരിക്കാത്തതിനെ തുടര്‍ന്ന് സുഹൃത്ത് വീട്ടിലെത്തിയപ്പോഴാണ് ശരീരഭാഗങ്ങള്‍ ചിന്നിച്ചിതറിയ നിലയില്‍ ബറോഡിനെ കണ്ടെത്തുന്നത്.ഫോണ്‍ ചാര്‍ജ് ചെയ്യുമ്പോള്‍ ബറോഡ് ആരോടോ സംസാരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.


Top Post Ad

Below Post Ad