Type Here to Get Search Results !

കോയമ്പത്തൂർ-ചെന്നൈ വന്ദേഭാരത് എക്സ്പ്രസ് വരുന്നു; 495 കിലോമീറ്റർ ദൂരം 6.10 മണിക്കൂർകൊണ്ട് ഓടിയെത്തും

 


ചെന്നൈ: കോയമ്പത്തൂരിൽനിന്ന് ചെന്നൈയിലേക്കുള്ള വന്ദേഭാരത് എക്സ്പ്രസ് ഉടൻ ഓടിത്തുടങ്ങും. ഇതിന് മുന്നോടിയായി സമയക്രമം ദക്ഷിണറെയിൽവേ പുറത്തുവിട്ടു. രാവിലെ 6 മണിക്ക് കോയമ്പത്തൂരിൽനിന്ന് പുറപ്പെടുന്ന വന്ദേ ഭാരത് എക്സ്പ്രസ് ഉച്ചയ്ക്ക് 12.10ഓടെ ചെന്നൈയിൽ എത്തും. തിരികെ ഉച്ചയ്ക്കു ശേഷം 2.20ന് ചെന്നൈയിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 8.30ഓടെ കോയമ്പത്തൂരിൽ എത്തിച്ചേരും.


495.28 കിലോമീറ്റർ ദൂരം ആറ് മണിക്കൂറും പത്ത് മിനിട്ടുംകൊണ്ട് ഓടിയെത്തുമെന്നാണ് ടൈംടേബിൾ വ്യക്തമാക്കുന്നത്. നിലവിൽ കോയമ്പത്തൂർ-ചെന്നൈ റൂട്ടിൽ ഏഴ് മുതൽ ഒമ്പത് മണിക്കൂർ വരെ സമയമെടുത്താണ് വിവിധ ട്രെയിനുകൾ ഓടുന്നത്.


ചെന്നൈയ്ക്കും കോയമ്പത്തൂരിനും ഇടയിൽ മൂന്ന് സ്റ്റോപ്പുകളാണ് വന്ദേ ഭാരത് എക്സ്പ്രസിന് ഉള്ളത്. തിരുപ്പൂർ, ഈറോഡ്, സേലം എന്നിവിടങ്ങളിലാണ് വന്ദേ ഭാരത് എക്സ്പ്രസ് നിർത്തുന്നത്. ബുധനാഴ്ച് ഒഴികെ എല്ലാ ദിവസങ്ങളിലും ഈ ട്രെയിൻ സർവീസ് നടത്തും.


കോയമ്പത്തൂർ-ചെന്നൈ-കോയമ്പത്തൂർ വന്ദേഭാരത് എക്സ്പ്രസിന്‍റെ സമയക്രമം


കോയമ്പത്തൂർ- രാവിലെ 6 മണി

തിരുപ്പൂർ- 6.30-6.40

ഈറോഡ്- 9.17-9.20

സേലം- 8.08-8.10

ചെന്നൈ സെൻട്രൽ- 12.10


ചെന്നൈ-കോയമ്പത്തൂർ വന്ദേഭാരത് എക്സ്പ്രസ്


ചെന്നൈ സെൻട്രൽ- ഉച്ചയ്ക്കുശേഷം 2.20

സേലം- 6.03-6.05

ഈറോഡ്- 7.02-7.05

തിരുപ്പൂർ- 7.43-7.45

കോയമ്പത്തൂർ- 8.30


വടക്കൻ കേരളത്തിലുള്ള മലയാളികൾക്ക് വേഗത്തിൽ ചെന്നൈയിൽ എത്താൻ ഈ ട്രെയിൻ സഹായകരമാകും.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad