Type Here to Get Search Results !

ഫിഫ അംഗീകരിക്കുന്നു, ഇനി ലോകകപ്പിൽ 48 ടീമുകൾ!! ഇനി ഇന്ത്യക്കും സ്വപ്നങ്ങൾ കാണാം



▪️2026 ഫിഫ ലോകകപ്പിന് പുതിയ ഫോർമാറ്റ് ആകും എന്ന് ഉറപ്പാകുന്നു. ഫിഫ പുതിയ ഫോർമേറ്റ് അംഗീകരിക്കാൻ ഒരുങ്ങുകയാണെന്ന് യൂറോപ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ വരും. അമേരിക്ക, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലായാണ് അടുത്ത ലോകകപ്പ് നടക്കുന്നത്‌. ആ ടൂർണമെന്റിൽ 32 ടീമുകൾ അല്ല 48 ടീമുകൾ ആകും മത്സരിക്കുക. 4 ടീമുകളുള്ള 12 ഗ്രൂപ്പുകളിലായി ടീമുകൾ മാറ്റുരക്കും.


ഓരോ ടീമും ഗ്രൂപ്പ് ഘട്ടത്തിൽ 3 ഗെയിമുകൾ കളിക്കും, ഓരോ ഗ്രൂപ്പിൽ നിന്നും മികച്ച 2 ടീമുകളും മൂന്നാം സ്ഥാനക്കാരായ 8 മികച്ച ടീമുകളും റൗണ്ട് ഓഫ് 32 റൗണ്ടിലേക്ക് മുന്നേറും. ടൂർണമെന്റ് 56 ദിവസം നീണ്ടു നിൽക്കും. കിരീടം ഉയർത്താൻ ഒരു ടീം 8 മത്സരങ്ങൾ കളിക്കേണ്ടതായി വരും. 2026 ജൂലൈ 19ന് ഫൈനൽ നടക്കും.


ഈ പുതിയ ഫോർമാറ്റിലൂടെ പുതിയ പല രാജ്യങ്ങൾക്കും ലോകകപ്പിൽ അവസരം ലഭിക്കും. 48 ടീമുകളിൽ 16 ടീമുകൾ യൂറോപ്പിൽ നിന്നാകും എന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യ പോലുള്ള രാജ്യങ്ങൾക്കും ലോകകപ്പ് സ്വപ്നം കാണാൻ ടീമുകൾ വർധിക്കുന്നത് കൊണ്ടാകും

Top Post Ad

Below Post Ad