Type Here to Get Search Results !

2022-23 ൽ രാജ്യത്തിന്റെ കടം 155.8 ലക്ഷം കോടി രൂപയായി ഉയർന്നു



യൂണിയൻ സർക്കാരിന്റെ കടം 2017-18ൽ 82.9 ലക്ഷം കോടി രൂപ ആയിരുന്നത് 2022-23 ൽ 155.8 ലക്ഷം കോടി രൂപആയി ഉയർന്നു എന്ന് രാജ്യസഭയിൽ വി ശിവദാസന് നൽകിയ മറുപടിയിൽ സമ്മതിച്ചിരിക്കുകയാണ് ധനകാര്യമന്ത്രാലയം. 


2017-18ൽ മൊത്തം ജിഡിപിയുടെ 48.5 % ആയിരുന്ന കടം , 2022-23 ൽ ജിഡിപിയുടെ 57.3 % ആയി ഉയർന്നു. ഇതിൽ 148.8 ലക്ഷം കോടിആഭ്യന്തര കടവും 7 ലക്ഷം കോടി വിദേശ കടവുമാണ്. 


2021-22 ൽ 138 .9 ലക്ഷം കോടി ആയിരുന്ന കേന്ദ്ര കടം , ഒരു വര്ഷം കൊണ്ട് 16 .9 ലക്ഷം കോടി വർധിച്ചാണ് 

155.8 ലക്ഷം കോടി ആയത് . 


കടത്തിന് പലിശ കൊടുക്കാനും വൻ തുക മാറ്റിവെക്കേണ്ടി വരുന്നുണ്ട്. 2022-23 ൽ കടത്തിന്റെ പലിശ കൊടുക്കാൻ വേണ്ടത് 9.4 ലക്ഷം കോടി രൂപയാണ്. മൊത്തം 45 ലക്ഷം കോടിയുടെ ഈ വർഷത്തെ കേന്ദ്ര ബജറ്റിൽ 18 ലക്ഷം കോടിയും കടമാണ്. അതിൽ നിന്നുമാണ് 9.4 ലക്ഷം കോടി രൂപ പലിശ കൊടുക്കാൻ മാത്രം നീക്കി വെക്കേണ്ടി വരുന്നത്. 2017-18 ൽ 5.3 ലക്ഷം കോടി രൂപ ആണ് പലിശ കൊടുക്കാൻ വേണ്ടിയിരുന്നത്. 


സംസ്ഥാനങ്ങളെ കടത്തിന്റെ പേര് പറഞ്ഞു ഞെരിക്കുമ്പോഴും, കേന്ദ്രത്തിന്റെ കടം കുതിച്ചുയരുന്നു. കേരളത്തിന്റെ കടം സ്റ്റേറ്റ് ജിഡിപിയുടെ 39 % മാത്രമാണ്. കേന്ദ്രത്തിൽ ജിഡിപിയുടെ 57.3 ശതമാനവും കടമാണ് .


 ജിഡിപിയുടെ 39 % വരുന്ന കേരളത്തിന്റെ കടം വലിയ അപകടം എന്ന് പ്രചരിപ്പിക്കുന്ന മാധ്യമങ്ങളും മറ്റും കേന്ദ്രത്തിന്റെ ഭീമമായ കടത്തെപ്പറ്റി മിണ്ടാറേയില്ലെന്നും ശിവദാസൻ .


4500 കോടി രൂപ മുടക്കി പ്രധാനമന്ത്രിക്കും പ്രസിഡന്റിനും സഞ്ചരിക്കാൻ വിമാനം വാങ്ങി എന്ന പത്ര റിപ്പോർട്ടുകൾ അടിസ്ഥാനപ്പെടുത്തി , അതിന് ചിലവായ തുക എത്രയാണ് എന്ന് രാജ്യസഭയിൽ 

 ചോദ്യം ഉന്നയിച്ചപ്പോൾ , "ഒരു വിവരവും വെളിപ്പെടുത്താൻ ആകില്ല " എന്ന ഒറ്റ വരിയിൽ ആണ് പ്രതിരോധ മന്ത്രാലയം മറുപടി നൽകിയത്. 


സഭ മനഃപൂർവം സ്തംഭിപ്പിച്ചു ചർച്ച പോലും കൂടാതെ ഇരുസഭകളിലും ബജറ്റ് പാസാക്കിയത് തന്നെ , ഈ കണക്കുകൾ ജനങ്ങളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധയിൽ നിന്നും മറച്ചു പിടിക്കാനാണ്. സബ്‌സിഡികൾ വെട്ടികുറയ്‌ക്കുകയും ഇഷ്ടക്കാരായ കോർപറേറ്റ് കുടുംബങ്ങൾക്ക് ഇളവുകൾ കൊടുക്കുകയും ചെയ്യുന്ന ബിജെപി സർക്കാർ, സ്വന്തമായി കടം വാങ്ങിക്കൂട്ടുമ്പോഴും സംസ്ഥാനങ്ങളുടെ സാമ്പത്തിക അവകാശങ്ങൾ നിഷേധിക്കുന്ന നിലപാട് കൈക്കൊള്ളുന്നത് പ്രതിഷേധാർഹമാണെന്നും MP കൂട്ടിച്ചേർത്തു

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad