Type Here to Get Search Results !

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ 2000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 2151 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു



 രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ 2000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 2151 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.


കഴിഞ്ഞ അഞ്ചുമാസത്തെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.51 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.53 ശതമാനവുമാണ്


അതേസമയം, കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. കേരളം ഉൾപ്പെടയുള്ള സംസ്ഥാനങ്ങൾക്കാണ് കേന്ദ്ര സർക്കാരിന്റെ ജാഗ്രതാ നിർദ്ദേശം. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട്, കർണാടക എന്നിവയാണ് മറ്റ് സംസ്ഥാനങ്ങൾ. നിലവിലുള്ള ആക്റ്റീവ് കേസുകളിൽ 26.4% കേസുകളും കേരളത്തിലാണ്.

Top Post Ad

Below Post Ad