Type Here to Get Search Results !

ഇന്നസെന്റിന് അന്ത്യാഞ്ജലി, രാഹുൽ വീടൊഴിയണം, ഉമ്മന്‍ചാണ്ടി വധശ്രമക്കേസ് മൂന്നുപേര്‍ കുറ്റക്കാര്‍ - 10 വാര്‍ത്ത



1- ഇന്നസെന്റിന് അന്ത്യാഞ്ജലിയർപ്പിച്ച് ആയിരങ്ങൾ; സംസ്കാരം നാളെ അര നൂറ്റാണ്ട് മലയാളിയുടെ ജീവിതത്തിൽ നർമവും സൗഹൃദവും നിറച്ച ഇന്നസെന്റിന് കലാകേരളത്തിന്റെ അന്ത്യാഞ്ജലി. കൊച്ചിയിലെ കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലും പിന്നീട് ജന്മനാടായ ഇരിങ്ങാലക്കുടയിലെ ടൗൺ ഹാളിലും പൊതുദർശനത്തിന് എത്തിച്ച മൃതദേഹത്തിൽ ആയിരക്കണക്കിനാളുകൾ ആദരാഞ്ജലി അർപ്പിച്ചു. 2- ഇരിങ്ങാലക്കുടയിലെത്തി ഇന്നസെന്‍റിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് മുഖ്യമന്ത്രി അന്തരിച്ച നടനും ചാലക്കുടി മുന്‍ എംപിയുമായി ഇന്നസെന്‍റിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നസെന്‍റിന്‍റെ ജന്മദേശമായ ഇരിങ്ങാലക്കുട ടൌണ്‍ ഹാളില്‍ എത്തിയാണ് 50 കൊല്ലത്തോളം സിനിമ രംഗത്ത് സജീവമായ ഇന്നസെന്‍റിന് മുഖ്യമന്ത്രി അന്തിമോപചാരം അര്‍പ്പിച്ചത്. ഭാര്യ കമലയ്ക്കൊപ്പമാണ് മുഖ്യമന്ത്രി എത്തിയത്. 3- പ്രേക്ഷക ഹൃദയങ്ങളിൽ നർമ്മം നിറച്ച ഇന്നസെന്റ് എക്കാലവും ഓർമിക്കപ്പെടും: അനുശോചിച്ച് പ്രധാനമന്ത്രി മലയാള നടനും മുൻ എംപിയുമായ ഇന്നസെന്റിന്റെ വിയോ​ഗത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രേക്ഷകഹൃദയങ്ങളിൽ നർമം നിറച്ച ഇന്നസന്റ് എന്നും ഓർമിക്കപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബത്തെയും ആരാധകരെയും അനുശോചനം അറിയിക്കുന്നതയി പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു. 4- രാഹുൽ ഗാന്ധിക്കെതിരെ തുടർ നടപടിയുമായി ലോക്സഭ; വീടൊഴിയാൻ നോട്ടീസ് നൽകി ലോക്സഭയിൽ നിന്ന് അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധിക്കെതിരെ തുടർ നടപടി. രാഹുൽ ഗാന്ധിയോട് വീടൊഴിയാൻ ആവശ്യപ്പെട്ടു. അയോഗ്യനാക്കപ്പെട്ടതോടെ രാഹുൽ ഗാന്ധിക്ക് കിട്ടിയിരുന്ന എല്ലാ ആനുകൂല്യങ്ങളും നഷ്ടമാകുമെന്ന് നേരത്തെ തന്നെ ലോക്സഭാ സെക്രട്ടേറിയേറ്റ് വ്യക്തമാക്കിയിരുന്നു. 5-പിണറായിയെ അധിക്ഷേപിക്കുന്നതിൽ അപലപിക്കുന്നു, അയോഗ്യനാക്കൽ അസഹിഷ്ണുത, കേരളത്തിൽ കോൺഗ്രസ് ബിജെപിക്കൊപ്പം: പിബി കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വ്യക്തിപരമായി നടക്കുന്ന അധിക്ഷേപങ്ങളെ അപലപിച്ച് സിപിഎം പോളിറ്റ് ബ്യൂറോ. എൽഡിഎഫ് സർക്കാരിനെ ലക്ഷ്യം വെച്ചുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ബിജെപിയോട് ഒപ്പം ചേർന്ന പ്രവർത്തിക്കുന്ന നടപടിയാണ് കേരളത്തിൽ യുഡിഎഫിനും കോൺഗ്രസിനും ഉള്ളത്. ജനം ഇത്തരം ശ്രമങ്ങൾക്ക് അർഹിച്ച മറുപടി നൽകുമെന്നും പിബി വിലയിരുത്തി. 6- ടിഎൻ പ്രതാപനെയും ഹൈബി ഈഡനെയും ലോക്സഭയിൽ നിന്ന് പുറത്താക്കണമെന്ന് ബിജെപി കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എംപിമാരായ ടിഎൻ പ്രതാപൻ, ഹൈബി ഈഡൻ എന്നിവർക്കെതിരെ നിലപാട് കടുപ്പിച്ച് ബിജെപി. പാർലമെൻറി പാർട്ടി ഭാരവാഹികളുടെ യോഗം ചേർന്ന ശേഷം എംപിമാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ലോക്സഭാ സ്പീക്കർക്ക് കത്ത് നൽകി. രണ്ടു പേരെയും പുറത്താക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 7-ബ്രഹ്മപുരത്ത് വിപുലമായ പ്രവ‍ര്‍ത്തനങ്ങൾ, ഖരമാലിന്യ നിർമാർജ്ജനത്തിന് 220 കോടി; കൊച്ചി കോർപ്പറേഷൻ പ്രഖ്യാപനം ഖരമാലിന്യ നിർമാർജ്ജന പദ്ധതികൾക്ക് 220 കോടി രൂപ വകയിരുത്തിയും ബ്രഹ്മപുരത്ത് വിപുലമായ പ്രവർത്തനങ്ങൾ പ്രഖ്യാപിച്ചും കൊച്ചി കോർപ്പറേഷന്‍റെ ബജറ്റ്. കോർപ്പറേഷന്‍റെ ചരിത്രത്തിലാദ്യമായി ഡിവിഷൻ തലത്തിലുള്ള ബജറ്റ് വിഹിതം പൂർണ്ണമായി നിർത്തലാക്കി. ബ്രഹ്മപുരത്തെ തീപ്പിടുത്തതിൽ പ്രതിപക്ഷം നടത്തിയ ശക്തമായ പ്രതിഷേധങ്ങൾക്കിടയിലാണ് ബജറ്റ് അവതരണം പൂർത്തിയാക്കിയത്. 8- ഉമ്മന്‍ചാണ്ടി വധശ്രമക്കേസ്; 3 പേര്‍ കുറ്റക്കാര്‍, 110 പ്രതികളെ വെറുതെ വിട്ടു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വധിക്കാൻ ശ്രമിച്ച കേസില്‍ മൂന്ന് പ്രതികൾ കുറ്റക്കാരാണെന്ന് കണ്ണൂർ സബ് കോടതി വിധിച്ചു. ദീപക്, സി ഒ ടി നസീര്‍, ബിജു പറമ്പത്ത് എന്നിവരെയാണ് കോടതി കുറ്റക്കാരാണെന്ന് വിധിച്ചത്. 9-'മോദാനി', പൊതുജനങ്ങളുടെ റിട്ടയർമെൻ്റ് പണം അദാനിയുടെ കമ്പനിയിൽ നിക്ഷേപിക്കുന്നതെന്തിന്? ആഞ്ഞടിച്ച് രാഹുൽ ഗാന്ധി മോദിക്കും ​കേന്ദ്രത്തിനുമെതിരെ ആഞ്ഞടിച്ച് രാഹുൽ ​ഗാന്ധി. അയോ​ഗ്യനാക്കിയതിന് പിന്നാലെ താൻ ചോദ്യങ്ങൾ തുടരുമെന്ന് രാഹുൽ പറഞ്ഞിരുന്നു. മോദാനി ബന്ധം വെളിപ്പെട്ടതിന് ശേഷവും പൊതുജനങ്ങളുടെ റിട്ടയർമെൻ്റ് പണം അദാനിയുടെ കമ്പനിയിൽ നിക്ഷേപിക്കുന്നതെന്തിനെന്ന് രാഹുൽ ഗാന്ധി ചോദിച്ചു. 10- ആനയിറങ്കൽ ഡാം കടന്ന് അരിക്കൊമ്പൻ, 301 കോളനി ഭാഗത്തേക്ക് തിരിച്ച് കയറി; നിരീക്ഷിച്ച് ദൗത്യസംഘം ഇടുക്കിയിലെ ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളിൽ നാശം വിതക്കുന്ന അരിക്കൊമ്പൻ ആനയിറങ്കൽ ഡാം കടന്ന് 301 കോളനി ഭാഗത്തേക്ക് തിരിച്ച് കയറി. മയക്ക് വെടി വയ്ക്കുന്നതിനു മുന്നോടിയായുള്ള വനം വകുപ്പിന്‍റെ സംഘങ്ങളുടെ രൂപീകരണത്തിനുള്ള യോഗം നാളെ നടക്കും.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad