Type Here to Get Search Results !

ഹെൽമറ്റിന്റെ ഗുണനിലവാരം വരെ പരിശോധിക്കും; ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറ വഴി പിഴ ഈടാക്കുമോ സർക്കാർ...!

 


ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറ വഴി മോട്ടോർ വാഹനങ്ങൾക്ക് പിഴ ചുമത്തണമെന്ന മോട്ടോർ വാഹന വകുപ്പിന്റെ ശിപാർശ ഇന്നത്തെ മന്ത്രിസഭ യോഗം പരിഗണിച്ചേക്കും. അനുകൂല തീരുമാനമെടുത്താൽ അടുത്ത മാസം മുതൽ പിഴ ചുമത്തും. സംസ്ഥാനത്താകെ 675 എ.ഐ. ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്.


എ.ഐ ക്യാമറകൾ വഴി ഹെൽമറ്റിന്റെ ഗുണനിലവാരം അടക്കമുള്ള ഏതുതരം തരം ഗതാഗത നിയമ ലംഘനവും കണ്ടെത്താനും പിഴ ഈടാക്കാനും കഴിയും. ഹെൽമറ്റിന്റെ സ്ട്രാപ്പ് ധരിക്കാത്തത് പോലും ഇതുവഴി കണ്ടെത്താനാകും. ഇതോടെ ഇപ്പോൾ ചുമത്തപ്പെടുന്നതിന്റെ ഇരട്ടി പിഴത്തുക സർക്കാർ ഖജനാവിലേക്കെത്തും. ഇക്കഴിഞ്ഞ ബജറ്റിൽ തന്നെ നിരവധി നികുതി വർധനവുകൾ സർക്കാർ കൊണ്ടുവന്നിട്ടുണ്ട്. എ.ഐ ക്യാമറ വഴി പിഴ ഈടാക്കിയാൽ വരുമാനം കൂട്ടാൻ കഴിയുമെന്നാണ് നിരീക്ഷിപ്പെടുന്നത്. ക്യാമറകൾക്കുണ്ടായിരുന്ന സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിച്ചിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad