Type Here to Get Search Results !

കോഴിക്കോട് ആശുപത്രിയിൽ കാലുമാറി ശസ്ത്രക്രിയ, പിഴവ് ഡോക്ടർ അറിയുന്നത് രോഗി പറയുമ്പോൾ



കാലുമാറി ശസ്ത്രക്രിയ നടത്തി സ്വകാര്യ ആശുപത്രിയുടെ ഗുരുതര അനാസ്ഥ. പരിക്ക് പറ്റിയ ഇടത് കാലിന് പകരം വലത് കാലിനാണ് ശസ്ത്രക്രിയ ചെയ്തത്. കോഴിക്കോട് നാഷണൽ ആശുപത്രിയിലാണ് ​ഗുരുതരമായ പിഴവ് സംഭവിച്ചത്. ഇന്നലെയായിരുന്നു ശസ്ത്രക്രിയ. പിഴവ് ഡോക്ടർ പോലും അറിയുന്നത് ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി പറയുമ്പോൾ മാത്രമാണ്. തെറ്റ് പറ്റിയെന്ന് ഡോക്ടർ ഏറ്റുപറഞ്ഞെന്ന് ബന്ധുക്കൾ വ്യക്തമാക്കി. ആശുപത്രിയിലെ ഓർത്തോ മേധാവി കൂടിയായ ഡോ. ബഹിർഷാൻ ആണ് ഇത്തരമൊരു ​ഗുരുതര പിഴവ് വരുത്തിയത്.കോഴിക്കോട് കക്കോടി സ്വദേശി ആയ 60 കാരിയാണ് ഗുരുതര അനാസ്ഥയ്ക്ക് ഇരയായത്. ഒരു വ‌ർഷത്തിലധികമായി 60 കാരിയെ ചികിത്സിക്കുന്നത് ഇതേ ഡോക്ടറാണ്. ചികിത്സാ പിഴവിൽ ഡോക്ടർ പി. ബഹിർഷാൻ വിശദീകരണം നൽകിയിട്ടില്ല.


Top Post Ad

Below Post Ad