ന്യൂഡല്‍ഹി: ആധുനികസൗകര്യങ്ങളുള്ള 75 റേഷന്‍ കടകള്‍ വീതം ഓരോ ജില്ലയിലും സജ്ജമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം.
കാത്തിരിപ്പുകേന്ദ്രം, ശുചിമുറി, ശുദ്ധജലം, സിസിടിവി ക്യാമറ എന്നി ആധുനിക സൗകര്യങ്ങളോടുകൂടിയ റേഷന്‍ കടകള്‍ സജ്ജമാക്കാനാണ് കേന്ദ്ര ഭക്ഷ്യ, പൊതുവിതരണവകുപ്പു സെക്രട്ടറി സഞ്ജീവ് ചോപ്ര നിര്‍ദേശിച്ചത്.
മറ്റു കടകളില്‍ ലഭിക്കുന്ന ഉല്‍പ്പന്നങ്ങള്‍ കൂടി റേഷന്‍ കടകളില്‍ വില്‍ക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടും സംസ്ഥാനങ്ങള്‍ക്കു കേന്ദ്രം കത്തയച്ചിട്ടുണ്ട്. കടയുടമകള്‍ക്ക് അധികവരുമാനം ലഭിക്കാന്‍ ഇതു സഹായിക്കുമെന്നും ചൂണ്ടിക്കാട്ടുന്നു