Type Here to Get Search Results !

പ്രണയദിനത്തില്‍ പശുക്കളെ ആലിംഗനം ചെയ്യണം; സമൂഹത്തില്‍ സന്തോഷമുണ്ടാക്കുമെന്ന് കേന്ദ്ര മൃഗ സംരക്ഷണ ബോര്‍ഡ്



ദില്ലി: പ്രണയദിനത്തില്‍ പശുക്കളെ ആലിംഗനം ചെയ്യണമെന്ന് കേന്ദ്ര മൃഗ സംരക്ഷണ ബോര്‍ഡ്. കൗ ഹഗ്ഗ് ഡേ ആചരിക്കണമെന്നാണ് അഭ്യര്‍ത്ഥന.


പശുക്കളെ കെട്ടിപ്പിടിക്കുന്നത് സമൂഹത്തില്‍ സന്തോഷമുണ്ടാക്കുമെന്നാണ് ആഹ്വാനത്തിന് പിന്നിലെ വിശദീകരണമായി കേന്ദ്ര മൃഗ സംരക്ഷണ ബോര്‍ഡ് പറയുന്നത്.


ഇന്ത്യന്‍ സംസ്കാരത്തിന്‍റെയും പ്രാദേശിക സമ്ബദ് വ്യവസ്ഥയുടേയും നട്ടെല്ലാണ് പശു. സമ്ബത്തിന്‍റേയും ജൈവ വൈവിധ്യത്തേയുമാണ് പശു പ്രതിനിധാനം ചെയ്യുന്നത്. അമ്മയേപ്പോലെ പരിപാലിക്കുന്നത് കൊണ്ടാണ് പശുവിനെ ഗോമാതായെന്നും കാമധേനുവെന്നും വിളിക്കുന്നതെന്നും കേന്ദ്ര മൃഗ സംരക്ഷണ ബോര്‍ഡ് പുറത്തിറക്കിയ വാര്‍ത്തക്കുറിപ്പ് വിശദമാക്കുന്നു. പാശ്ചാത്യ സംസ്കാരത്തിന്‍റെ അതിപ്രസരം നിമിത്തം വേദിക് സംസ്കാരം അന്യം നിന്ന് പോകുന്ന നിലയിലാണ്.


നമ്മുടെ പാരമ്ബര്യ സംസ്കാരങ്ങളെ മറന്നുപോവുന്ന തലത്തിലാണ് പാശ്ചാത്യ സംസ്കാരം വളര്‍ന്നു വരുന്നത്. പശുവിനെ ആലിംഗനം ചെയ്യുന്നത് മാനസിക അഭിവൃദ്ധി നല്‍കും. എല്ലാ പശുപ്രേമികളും ഫെബ്രുവരി 14 കൗ ഹഗ്ഗ് ഡേ ആയി ആചരിക്കണം. പോസിറ്റീവ് എനര്‍ജി നല്‍കി ജീവിതം സന്തോഷകരമാക്കുന്ന പശുവിനുള്ള പ്രാധാന്യം വെളിപ്പെടുത്തുന്നതാകട്ടെ ഫെബ്രുവരി 14എന്നും വാര്‍ത്താക്കുറിപ്പ് വിശദമാക്കുന്നു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad