Type Here to Get Search Results !

ഫാസ്റ്റ് ഫുഡ് പ്രിയരാണോ? എങ്കിൽ ഒന്ന് ശ്രദ്ധിക്കൂ



ഫാസ്റ്റ് ഫുഡ് (Fast food) കഴിക്കുന്നത് കരൾ രോഗത്തിനുള്ള സാധ്യത (liver diseases) വർദ്ധിപ്പിക്കുന്നതായി പഠനം. ക്ലിനിക്കൽ ഗ്യാസ്‌ട്രോഎൻററോളജി ആൻഡ് ഹെപ്പറ്റോളജിയിൽ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഈ കണ്ടെത്തൽ. യുഎസിലെ മുതിർന്നവർക്കിടയിൽ ഫാസ്റ്റ് ഫുഡ് ഉപഭോഗത്തിന്റെ സ്വാധീനവും കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതുമായുള്ള ബന്ധവും പരിശോധിച്ചു. ഫാസ്റ്റ് ഫുഡിൽ നിന്ന് ദിവസേനയുള്ള കലോറിയുടെ 20% അല്ലെങ്കിൽ അതിൽ കൂടുതൽ കഴിക്കുന്നത് സ്റ്റീറ്റോസിസ് എന്നറിയപ്പെടുന്ന ഫാറ്റി ലിവർ രോഗത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് ഗവേഷകർ കണ്ടെത്തി. ഫാസ്റ്റ് ഫുഡ് പലപ്പോഴും കൊഴുപ്പും കലോറിയും പഞ്ചസാരയും കൂടുതലാണെങ്കിലും പോഷകങ്ങളും നാരുകളും കുറവാണ്. ഫാസ്റ്റ് ഫുഡ് പതിവായി കഴിക്കുന്നത് അമിതവണ്ണം, ഹൃദയാഘാതം, ആൽക്കഹോളിക് ഫാറ്റി ലിവർ രോഗം, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കും. നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ രോഗമുള്ള ആളുകൾക്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾ, കരൾ അർബുദം  എന്നിവയ്ക്കുള്ള സാധ്യത കൂടുതലാണ്. ഫാസ്റ്റ് ഫുഡിൽ നിന്ന് പ്രതിദിനം 20% അല്ലെങ്കിൽ അതിൽ കൂടുതൽ കഴിക്കുന്നത് വർദ്ധിച്ച സ്റ്റീറ്റോസിസുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഗവേഷകർ കണ്ടെത്തി. പൊണ്ണത്തടിയോ പ്രമേഹമോ ഉള്ളവരിലാണ് ഈ സാധ്യത കൂടുതലായി പ്രകടമാകുന്നത്. ഫാസ്റ്റ് ഫുഡിൽ നിന്നുള്ള മൊത്തം ദൈനംദിന കലോറിയുടെ അഞ്ചിലൊന്നെങ്കിലും കഴിക്കുന്നത് ഫാറ്റി ലിവറിന്റെ അപകടസാധ്യത വർദ്ധിപ്പിക്കും. ഇത് സിറോസിസിലേക്കും കരൾ അർബുദവും ഉൾപ്പെടെയുള്ള സങ്കീർണതകൾക്കും ഇടയാക്കും.  പഞ്ചസാരയും കൊഴുപ്പും കൂടുതലായി കഴിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനത്തെ അടിച്ചമർത്തുന്നു. ജങ്ക് ഫുഡ് ഉപഭോഗം മോശം കോഗ്നിറ്റീവ് ടെസ്റ്റ് ഫലങ്ങളിലേക്ക് നയിച്ചതായി അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.   

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad