Type Here to Get Search Results !

ഇന്ധന സെസ് ഒരു രൂപയായി കുറച്ചേക്കും, അന്തിമ തീരുമാനം ബുധനാഴ്ച നിയമസഭയില്‍ പ്രഖ്യാപിക്കുമെന്ന് സൂചന



തിരുവനന്തപുരം : ബജറ്റില്‍ പ്രഖ്യാപിച്ച രണ്ട് രൂപ ഇന്ധന സെസ് ഒരുരൂപയാക്കി കുറക്കുന്നതില്‍ അന്തിമ തീരുമാനം ബുധനാഴ്ച നിയമസഭയില്‍ ധനമന്ത്രി പ്രഖ്യാപിച്ചേക്കും.


സാമ്ബത്തിക പ്രതിസന്ധിയുടെ കാരണം ഉന്നയിച്ച്‌ കേന്ദ്രത്തിനെതിരായ ശക്തമായ രാഷ്ട്രീയ സമരങ്ങള്‍ക്ക് രൂപം നല്‍കാനും എല്‍ഡിഎഫ് ആലോചിക്കുന്നു.


നിവൃത്തിയില്ലാത്ത സാഹചര്യത്തില്‍ ഏ‌ര്‍പ്പെടുത്തിയ ഇന്ധന സെസിനെ പര്‍വ്വതീകരിച്ചു കാണിക്കുന്നുവെന്നാണ് ധനമന്ത്രിയുടെ പരാതി. വേറെ വഴിയില്ലെന്ന് പറഞ്ഞ് ന്യായീകരിക്കുമ്ബോഴും സെസ് കുറക്കാതെ പിടിച്ചുനില്‍ക്കാനാകില്ലെന്ന നിലയിലേക്കാണ് എല്‍ഡിഎഫിലെ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.


സെസ് രണ്ടുരൂപ കൂട്ടിയത് തന്നെ ഒരു രൂപ കുറക്കാനുള്ള തന്ത്രമാണെന്ന നിലക്കും അഭിപ്രായമുണ്ട്. നാളെയാണ് നിയമസഭയില്‍ ബജറ്റ് ചര്‍ച്ച തുടങ്ങുന്നത്. മൂന്ന് ദിവസത്തെ ചര്‍ച്ചക്ക് ശേഷം ബുധനാഴ്ഛ മറുപടി പ്രസംഗത്തില്‍ ധനമന്ത്രി സെസ് ഒരു രൂപയാക്കി കുറക്കുമെന്ന് പ്രഖ്യാപിക്കാനാണ് സാധ്യത. ഇത് വഴി 350 കോടിയുടെ നഷ്ടമാണുണ്ടാകുക എന്നാണ് ധനവകുപ്പ് വിശദീകരണം.


ജനരോഷത്താല്‍ സെസില്‍ പിന്നോട്ട് പോകുമ്ബോഴും സമൂഹ്യ സുരക്ഷാ സീഡ് ഫണ്ടിലേക്ക് പ്രതീക്ഷിച്ചില്‍ കുറവ് വരുന്ന പണം എങ്ങിനെ കണ്ടെത്തുമെന്ന പ്രശ്നം കൂടിയുണ്ട്. ഇനി പുതിയ നികുതിയൊന്നും ഒരു മേഖലയിലും ചുമത്താനുമില്ല. സെസിലെ പിന്നോട്ട് പോകലിനൊപ്പം സാമ്ബത്തിക പ്രതിസന്ധി ഉയര്‍ത്തി കേന്ദ്രത്തിനെതിരായ കൂടുതല്‍ ശക്തമായ രാഷ്ട്രീയ സമരം നടത്താനും ഇടത് മുന്നണി ആലോചിക്കുന്നു.


അതേ സമയം ബജറ്റ് പ്രഖ്യാപനം തീരും മുമ്ബെ തുടങ്ങിയ പ്രതിഷേധം ഫലം കാണുന്നുവെന്ന വിലയിരുത്തലിലാണ് യുഡിഎഫ്. പൊതുജനം സര്‍ക്കാറിനെതിരെ തിരഞ്ഞെന്ന് കരുതുന്ന പ്രതിപക്ഷം പ്രക്ഷോഭം കടുപ്പിക്കാനാണ് ഒരുങ്ങുന്നത്. നാളെ നിയമസഭാ മന്ദിരത്തില്‍ പ്രതിപക്ഷനേതാവിന്‍റെ മുറിയില്‍ മുന്നണി യോഗം ചേര്‍ന്ന് സഭക്ക് അകത്തും പുറത്തും സംസ്ഥാന സര്‍ക്കാറിനെതിരായ സമരപരിപാടികള്‍ക്ക് രൂപം നല്‍കും.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad