തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ക്കാലത്തിന് തുടക്കമായി. ഇത്തവണ വേനല്‍ക്കാലം കേരളത്തെ വല്ലാതെ വലക്കില്ലെന്നാണ് കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.
വേനല്‍ക്കാലത്ത് ശരാശരി താപനിലയ്ക്ക് മാത്രമേ സാധ്യതയുള്ളൂ.എന്നാല്‍ വേനല്‍ മഴ കനിഞ്ഞില്ലെങ്കില്‍ ഉത്തരേന്ത്യയിലെ ഉഷ്ണതംരംഗം കേരളത്തെയും ബാധിച്ചേക്കും.
മധ്യ ഇന്ത്യയിലും കിഴക്കന്‍ ഇന്ത്യയിലും വടക്ക് കിഴക്കന്‍ ഇന്ത്യയിലും വടക്ക് പടിഞ്ഞാറന്‍ ഇന്ത്യയിലും താപനില ശരാശരിക്കും മുകളിലേക്ക് ഉയര്‍ന്നേക്കാം.
എന്നാല്‍ ദക്ഷിണേന്ത്യയില്‍ ശരാശരി താപനിലയ്ക്ക് മാത്രമാണ് സാധ്യത. ദക്ഷിണേന്ത്യയില്‍ കുറഞ്ഞ താപനില ശരാശരിയിലും താഴ്ന്നേക്കും. അതായത് ഒരു ദിവസം തന്നെ അനുഭവപ്പെടുന്ന താപനിലയില്‍ കാര്യമായ വ്യത്യാസം ഉണ്ടായേക്കാം.അടുത്ത മൂന്ന് മാസം ശരാശരിയിലും കൂടുതല്‍ മഴയ്ക്ക് ദക്ഷിണേന്ത്യയില്‍ സധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. താപനില കൈവിട്ട് ഉയരില്ലെങ്കിലും ജാഗ്രത അനിവാര്യമാണ്. ഫെബ്രുവരിയില്‍ അസാധാരണമായ ചൂടാണ് അനുഭവപ്പെട്ടത്.
വടക്കന്‍ കേരളത്തിലെ പലയിടത്തും 38 ഡിഗ്രിക്കും മുകളിലേക്ക് ശരാശരി താപനില ഉയര്‍ന്നിട്ടുണ്ട്. കണ്ണൂര്‍ ചെമ്ബേരിയില്‍ ഇന്നലെ രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില 39.4 ഡിഗ്രി സെല്‍ഷ്യസാണ്. കണ്ണൂരിലെ മൂന്നിലധികം സ്റ്റേഷനുകളില്‍ ഇന്നലെയും താപനില 38 ഡിഗ്രി സെല്‍ഷ്യസിനും മുകളിലായിരുന്നു.