Type Here to Get Search Results !

അഗ്നിവീര്‍ റിക്രൂട്ട്മെന്റില്‍ മാറ്റങ്ങള്‍; പ്രധാന മാറ്റങ്ങള്‍ എന്തെല്ലാമാണെന്ന് അറിയാം



 ഉദ്യോഗാര്‍ത്ഥികള്‍ ആദ്യം നിയുക്ത കേന്ദ്രങ്ങളില്‍ ഓണ്‍ലൈനായി കോമണ്‍ എന്‍ട്രന്‍സ് എക്സാമിനേഷന്‍ (സിഇഇ) എഴുതണം.


തുടര്‍ന്ന് റിക്രൂട്ട്മെന്റ് റാലികളില്‍ ശാരീരിക പരിശോധനകളും തുടര്‍ന്ന് തിരഞ്ഞെടുക്കുന്നതിന് മുമ്ബായി മെഡിക്കല്‍ എക്സാമിനേഷനും നടത്തുമെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 


സേനയിലേക്ക് സൈനികരെ റിക്രൂട്ട് ചെയ്യുന്നതിനായി കരസേന മൂന്ന് ഘട്ടങ്ങള്‍ അടുത്തിടെ പുറത്തിറക്കി. ആദ്യം എന്‍ട്രന്‍സ് എക്സാം, ശാരീകര പരിശോധന, മെഡിക്കല്‍ എക്സാമിനേഷന്‍ എന്നിവയാണവ. മുമ്ബ് അഗ്നിവീര്‍ റിക്രൂട്ട്‌മെന്റിനായി ഉദ്യോഗാര്‍ത്ഥികള്‍ ആദ്യം ശാരീരിക ക്ഷമത പരീക്ഷയും പിന്നീട് അവരുടെ മെഡിക്കല്‍ പരിശോധനയും നടത്തണമായിരുന്നു. അവസാന ഘട്ടമായാണ് സിഇഇ യോഗ്യത നേടുന്നത്.


ഇന്ത്യന്‍ ആര്‍മി ഇതുവരെ 19,000 ഉദ്യോഗാര്‍ത്ഥികളെ അഗ്നിവീറിനായി റിക്രൂട്ട് ചെയ്തിട്ടുണ്ട്. വ്യോമസേനയും നാവികസേനയും ഉദ്യോഗാര്‍ത്ഥികളെ റിക്രൂട്ട് ചെയ്തിട്ടുണ്ട്. ഈ സാമ്ബത്തിക വര്‍ഷത്തെ മൊത്തത്തിലുള്ള ലക്ഷ്യം 46,000 ഉദ്യോഗാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുക എന്നതാണ്.


റിക്രൂട്ട്‌മെന്റ് റാലികളില്‍ ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ പങ്കെടുക്കുമ്ബോള്‍ വരുന്ന ബുദ്ധിമുട്ടുകളും ലോജിസ്റ്റിക്കല്‍ തയ്യാറെടുപ്പുകളും നിയമന നടപടിക്രമങ്ങളില്‍ മാറ്റം വരുത്താന്‍ കാരണമായതായി സൈനിക ഉദ്യോഗസ്ഥര്‍ ദി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. പുതിയ അഗ്നിവീര്‍ റിക്രൂട്ട്‌മെന്റ് നടപടിക്രമം റാലിയുടെ ചെലവുകള്‍ കുറയ്ക്കുകയും ലോജിസ്റ്റിക്കല്‍, അഡ്മിനിസ്ട്രേറ്റീവ് ഭാരം കുറയ്ക്കുകയും ചെയ്യുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Top Post Ad

Below Post Ad