ഭൂകമ്പമുണ്ടായി ഒരാഴ്ച പിന്നിട്ടിട്ടും ഇപ്പോഴും കെട്ടിട അവശിഷ്ടങ്ങള്‍ക്കിടെയില്‍ നിന്ന് ശബ്ദങ്ങള്‍ കേള്‍ക്കുന്നതായി തെക്കന്‍ തുര്‍ക്കിയിലെ രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. ഇരു രാജ്യങ്ങളിലുമായി മരണം 41,000 കടന്നു. തുര്‍ക്കിയില്‍ 35,000 പേരും സിറിയയില്‍ 6,000 പേരും മരിച്ചു. രക്ഷപ്പെട്ടവര്‍ പരിക്കുകള്‍ക്ക് പുറമേ മാനസികമായ ആഘാതവും നേരിടുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. കുട്ടികളിലും ഭയംവിട്ടുമാറിയിട്ടില്ല. ഓരോ ശബ്ദം കേള്‍ക്കുമ്പോഴും ഭൂകമ്പത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ മുന്നില്‍ തെളിയുന്നതായി പലരും ഭീതിയോടെ പറയുന്നു. തുര്‍ക്കിയില്‍ 50,576 കെട്ടിടങ്ങള്‍ പൂര്‍ണമായോ ഭാഗികമായോ തകര്‍ന്നെന്നാണ് കണക്ക്. ഗാസിയാന്‍ടെപ് നഗരത്തിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടം. അതേ സമയം, സിറിയയില്‍ 90 ലക്ഷത്തോളം പേരെയാണ് ഭൂകമ്പം ബാധിച്ചതെന്ന് ഐക്യരാഷ്ട്ര സംഘടന (യു.എന്‍) അറിയിച്ചു. ഇവര്‍ക്കായി യു.എന്‍ 400 മില്യണ്‍ ഡോളറിന്റെ ഫണ്ട് ശേഖരണം തുടങ്ങി
അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഇപ്പോഴും ശബ്ദങ്ങള്‍ കേള്‍ക്കുന്നു ; മരണം 41,000 കടന്നു
February 16, 2023
Tags