കോഴിക്കോട് ബീച്ചില്‍ 24 വര്‍ഷം മുമ്പ് നടന്ന മലബാര്‍ മഹോത്സവത്തിനിടെ ഗായകരായ യേശുദാസിനെയും ചിത്രയെയും കല്ലെറിഞ്ഞയാളെ നടക്കാവ് പൊലീസ് അറസ്റ്റുചെയ്തു. ബേപ്പൂര്‍ സ്വദേശി പണിക്കര്‍മഠം എന്‍.വി. അസീസ് ആണ് പൊലീസ് പിടിയിലായത്. ഗാനമേള നടന്നുകൊണ്ടിരിക്കെ നഴ്സസ് ഹോസ്റ്റലിന് മുന്‍വശത്തുനിന്ന് കല്ലെറിഞ്ഞ സംഘത്തില്‍ പിടികിട്ടേണ്ടയാളായിരുന്നു അസീസ്.
സംഭവം നടന്ന ദിവസം ഒരു പൊലീസുകാരന്റെ വയര്‍ലെസ് സെറ്റും നഷ്ടപ്പെട്ടിരുന്നു. നടക്കാവ് സി.ഐ.യായിരുന്ന കെ. ശ്രീനിവാസന്‍ ആയിരുന്നു അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥൻ. നടക്കാവ് ഇന്‍സ്‌പെക്ടര്‍ പി.കെ. ജിജീഷിന്റെ നേതൃത്വത്തില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ എം.വി. ശ്രീകാന്ത്, സി. ഹരീഷ്‌കുമാര്‍, പി.കെ. ബൈജു, പി.എം. ലെനീഷ് എന്നിവരുള്‍പ്പെട്ട പ്രത്യേക സംഘമാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്. 1999 ഫെബ്രുവരി ഏഴിന് രാത്രി 9.15-ന് ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്