Type Here to Get Search Results !

സുരക്ഷ മുഖ്യം; കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നിയന്ത്രണവുമായി ഗതാഗത വകുപ്പ്

 


സംസ്ഥാനത്ത് അമിത വേഗതയിലും അപകടകരമായും ഓടുന്ന കെ.എസ്.ആര്‍.ടി.സി ബസുകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി വാട്ട്സ്‌ആപ്പില്‍ അയയ്ക്കാനുള്ള സംവിധാനവുമായി ഗതാഗത വകുപ്പ്.




ആദ്യം ഡ്രൈവറെ ഉപദേശിക്കുകയും ശാസിക്കുകയും ചെയ്യാനും ഗുരുതരമായ തെറ്റ് സംഭവിച്ചാല്‍ കര്‍ശനമായി ശിക്ഷിക്കുകയും ചെയ്യാനുള്ള തീരുമാനത്തിലാണ് ഗതാഗത വകുപ്പ്. ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് പരിഷ്കാരങ്ങളെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു.


കുഴല്‍മന്ദത്ത് രണ്ട് യുവാക്കളുടെ മരണത്തിനിടയാക്കിയ കെ.എസ്.ആര്‍.ടി.സി ബസിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന്‍റെ പശ്ചാത്തലത്തിലാണ് നടപടി. അതേസമയം ജീവനക്കാരുടെ മനോവീര്യം കെടുത്തുന്ന പരിഷ്കാരമാണിതെന്നാണ് ഭരണപക്ഷ യൂണിയനുകളുടെ വിമര്‍ശനം.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad