Type Here to Get Search Results !

സന്തോഷ് ട്രോഫിയിൽ കേരളത്തിന് നാലാം ജയം; ജമ്മു-കശ്മീരിനെ തകർത്തത് മൂന്നു ഗോളുകൾക്ക്; ഫൈനൽ റൗണ്ട് സാധ്യത സജീവമാക്കി



കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്‌ബാളിൽ വിജയക്കുതിപ്പ് തുടർന്ന് കേരളം. എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ജമ്മു-കശ്മീരിനെയാണ് തോൽപിച്ചത്.


കേരളത്തിന്റെ തുടർച്ചയായ നാലാം ജയമാണിത്. ജയത്തോടെ കേരളം ഫൈനൽ റൗണ്ട് സാധ്യത സജീവമാക്കി. 12 പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണിപ്പോൾ കേരളം. ഗോൾ രഹിതമായ ഒന്നാം പകുതിക്ക് ശേഷമായിരുന്നു കേരളത്തിന്റെ മൂന്നു ഗോളുകളും പിറന്നത്. 51ാം മിനിറ്റിൽ വിഘ്‌നേഷാണ് ആദ്യം വലകുലുക്കിയത്. 76ാം മിനിറ്റിൽ റിസ്‍വാന്‍ അലിയിലൂടെ വീണ്ടും വലകുലുക്കി.


ഇഞ്ചുറി ടൈമിലാണ് കേരളം ഗോൾപട്ടിക പൂർത്തിയാക്കിയത്. വിഘ്‌നേഷിന്റെ പാസിൽ നിജോ ഗിൽബർട്ടാണ് വലകുലുക്കിയത്. ഞായറാഴ്ച മിസോറാമിനെതിരെ നടക്കുന്ന ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ജയിച്ചാൽ കേരളത്തിന് ഫൈനൽറൗണ്ടിലേക്ക് മുന്നേറാം

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad