Type Here to Get Search Results !

ദാ.. വന്നു, അടുത്ത അടി; വൈദ്യുതി സർചാർജ്​ എല്ലാ മാസവും ഈടാക്കണമെന്ന കേന്ദ്ര നിർദേശം കേരളത്തിലും; വിതരണക്കമ്പനികൾക്ക് തോന്നിയ പോലെ വിലകൂട്ടാം..!

 


വൈദ്യുതി സർചാർജ്​ എല്ലാ മാസവും ഈടാക്കണമെന്ന കേന്ദ്ര നിർദേശം കേരളത്തിലും. എല്ലാ സാധനങ്ങൾക്കും വില വർദ്ധിപ്പിച്ചു ജനങ്ങൾ ശ്വാസം മുട്ടി നിൽക്കുമ്പോൾ മറ്റൊരു പ്രഹരം കൂടി. വൈദ്യുതി സർചാർജ്​ എല്ലാ മാസവും ഈടാക്കണമെന്ന കേന്ദ്ര നിർദേശം കേരളത്തിലും നടപ്പാക്കുന്നു. വൈദ്യുതി വാങ്ങൽ ചെലവിന്‍റെ അധികബാധ്യത ഇന്ധന സർചാർജായി ഈടാക്കുന്നതിന്​ സമാനമായി കുറഞ്ഞാൽ അതിന്‍റെ ഗുണവും ഉപഭോക്താക്കൾക്ക്​ നൽകണമെന്ന്​ സംസ്ഥാനം ആവശ്യപ്പെടും.


എല്ലാ മാസവും സർചാർജ്​ ഈടാക്കണമെന്ന കേന്ദ്രനിർദേശം ഉന്നതതല യോഗം ചർച്ച ചെയ്തു. ജനങ്ങളുടെ എതിർപ്പുണ്ടാകാത്തവിധം നടപ്പാക്കണമെന്ന അഭിപ്രായമാണ്​ ഉയർന്നത്​.


കേന്ദ്ര വ്യവസ്ഥ അതുപോലെ നടപ്പാക്കിയാൽ വിതരണക്കമ്പനികൾക്ക്​ എല്ലാ മാസവും ഇന്ധന സർചാർജ്​ സ്വയമേവ ഈടാക്കാൻ വഴിയൊരുങ്ങും. ഉപഭോക്താക്കൾക്ക്​ അധികബാധ്യത വരുകയും ചെയ്യും. റെഗുലേറ്ററി കമീഷനെയാണ്​​ ഇതിന്​ ചട്ടമുണ്ടാക്കാൻ കേന്ദ്രം നിർദേശിച്ചത്​. നേരത്തേ കേ​ന്ദ്ര നിർദേശത്തെ കേരളം ശക്തമായി എതിർത്തിരുന്നു.


ഭേദഗതി ചട്ടം നടപ്പാക്കിയാൽ പെട്രോൾ, ഡീസൽ വില അടിക്കടി കൂടുന്നതുപോലെ വൈദ്യുതിനിരക്കും കൂടുമെന്ന്​ കേരളം അറിയിച്ചിരുന്നു. സർചാർജിന്റെ കാര്യത്തിൽ വർഷത്തിലൊരിക്കൽ റെഗുലേറ്ററി കമീഷൻ പരിശോധിച്ചാൽ മതിയെന്ന കേന്ദ്രനിർദേശം കമീഷനുകളുടെ അധികാരത്തിൽ വെള്ളം ചേർക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി. കേരളത്തിന്‍റെ എതിർപ്പ്​ തള്ളി മുന്നോട്ടുപോകാൻ കേന്ദ്രം തീരുമാനിക്കുകയായിരുന്നു. ഇതിന്‍റെ വിജ്ഞാപനവും പുറത്തിറക്കി.


കേന്ദ്ര നിർദേശം നടപ്പാക്കുമ്പോൾ വൈദ്യുതി വൻതോതിൽ വാങ്ങാത്ത ചില മാസങ്ങളിൽ കുറവുവന്നേക്കാമെന്ന അഭിപ്രായവും യോഗത്തിൽ വന്നു. നിലവിൽ മൂന്നുമാസത്തിലൊരിക്കലാണ്​ വൈദ്യുതി ബോർഡ്​ സർചാർജ്​ അപേക്ഷ നൽകുന്നത്​. ഇത്​ റെഗുലേറ്ററി കമീഷൻ പരിശോധിക്കുകയും തെളിവെടുപ്പ്​ നടത്തുകയും ചെയ്​ത ശേഷമാണ്​ അനുമതി നൽകുന്നത്​​. അ​പ്പപ്പോൾ സർചാർജ്​ പിരിക്കുന്ന രീതി ഇപ്പോഴില്ല.നികത്താനുള്ള ബാധ്യതയുടെ കൂട്ടത്തിലേക്ക്​ ഇത്​ മാറ്റുകയും ചെയ്യാറുണ്ട്​. മാസാമാസം സർചാർജ്​ വരുന്നതോടെ റെഗുലേറ്ററി കമീഷൻ തെളിവെടുപ്പ്​ നടത്താനുള്ള സാധ്യതയും കുറയും.


നിലവിൽ ഗുജറാത്ത്, കർണാടക സംസ്ഥാനങ്ങളിൽ 10 പൈസ വരെയുള്ള വ്യതിയാനം സ്വയമേവ ഈടാക്കുന്നുണ്ട്. പുറമെയുള്ള വ്യതിയാനം കമീഷന്റെ അംഗീകാരത്തോടെയാണ് ഈടാക്കുന്നത്. മഹാരാഷ്ട്രയിൽ മൊത്തം വ്യതിയാനവും സ്വയമേവ ഈടാക്കുന്നുണ്ട്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad