Type Here to Get Search Results !

കൊവിഡ് അണുബാധ പുരുഷന്മാരിലെ ബീജത്തിന്റെ ഗുണനിലവാരത്തെ ബാധിച്ചേക്കാം: എയിംസ് പഠനം



കൊവിഡ് അണുബാധ പുരുഷന്മാരിലെ ബീജത്തിന്റെ ഗുണനിലവാരത്തെ ബാധിച്ചേക്കാമെന്ന് എയിംസ് പഠനം. 30 പുരുഷന്മാരിൽ നടത്തിയ പഠനമനുസരിച്ച് SARS-CoV-2 വൈറസ് അണുബാധ ബീജത്തിന്റെ ഗുണനിലവാരത്തെ പ്രതികൂലമായി ബാധിച്ചേക്കാമെന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു.


വൃഷണ കോശങ്ങളിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ആൻജിയോടെൻസിൻ കൺവെർട്ടിംഗ് എൻസൈം-2 റിസപ്റ്റർ (ACE2) വഴി കൊവിഡ് 19 മൾട്ടിഓർഗൻ നാശത്തിന് കാരണമാകുമെന്ന് AIIMS പട്‌നയിലെ ഗവേഷകരുടെ നേതൃത്വത്തിലുള്ള സംഘം അഭിപ്രായപ്പെട്ടു. ബീജത്തിന്റെ രൂപീകരണത്തിലും പ്രത്യുൽപാദന സാധ്യതയിലും കൊറോണ വൈറസിന്റെ സ്വാധീനത്തെ കുറിച്ച് വളരെ കുറച്ച് വിവരങ്ങൾ മാത്രമാണ് ലഭ്യമായത്. പുരുഷന്മാരുടെ ബീജത്തിൽ കോവിഡിന്റെ സാന്നിധ്യമാണ് പരിശോധിച്ചതെന്ന് ക്യൂറസ് ജേണൽ ഓഫ് മെഡിക്കൽ സയൻസിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.


ക്യൂറസ് ജേണൽ ഓഫ് മെഡിക്കൽ സയൻസിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ കൊവിഡ്-19 പുരുഷന്മാരുടെ ബീജത്തിൽ SARS-CoV-2 ന്റെ സാന്നിധ്യം ​ഗവേഷകർ പരിശോധിച്ചു. ബീജത്തിന്റെ ഗുണനിലവാരത്തിലും ബീജത്തിന്റെ ഡിഎൻഎ വിഘടന സൂചികയിലും രോഗത്തിന്റെ സ്വാധീനം ഗവേഷകർ വിശകലനം ചെയ്തു. ഇത് ഡിഎൻഎയുടെ സമഗ്രതയും കേടുപാടുകളും പ്രതിഫലിപ്പിക്കുന്നു. അതുവഴി ബീജത്തിന്റെ കേടുപാടുകൾ കണ്ടെത്തുന്നു.


'2020 ഒക്‌ടോബറിനും 2021 ഏപ്രിലിനും ഇടയിൽ എയിംസ് പട്‌ന ആശുപത്രിയിൽ രജിസ്റ്റർ ചെയ്ത 19-45 പ്രായമുള്ള 30 കൊവിഡ്-19 പുരുഷ രോഗികൾ പഠനത്തിൽ പങ്കെടുത്തു. ഞങ്ങൾ എല്ലാ ബീജ സാമ്പിളുകളിലും ഒരു തത്സമയ റിവേഴ്സ് ട്രാൻസ്ക്രിപ്റ്റേസ് ടെസ്റ്റ് നടത്തി. ബീജത്തിന്റെ ഡിഎൻഎ ഫ്രാഗ്മെന്റേഷൻ സൂചിക ഉൾപ്പെടെയുള്ള വിശദമായ ബീജ വിശകലനം കൊവിഡ് 19 സമയത്തെ ആദ്യ സാമ്പിളിലാണ് നടത്തിയത്...'- ​ഗവേഷകർ പറഞ്ഞു

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad