Type Here to Get Search Results !

സ്കൂള്‍ ബസ്സുകള്‍ രക്ഷിതാക്കള്‍ക്ക് ട്രാക്ക് ചെയ്യാം ; വിദ്യ വാഹന്‍ ആപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്



കേരള മോട്ടോര്‍ വാഹന വകുപ്പ്, സ്‌കൂള്‍ ബസ്സുകള്‍ ട്രാക്ക് ചെയ്യുന്നതിനായി രക്ഷിതാക്കള്‍ക്കായി വിദ്യ വാഹന്‍ എന്ന പുതിയ മൊബൈല്‍ ആപ്പ് അവതരിപ്പിക്കുന്നു.മലബാർ ലൈവ്.ഈ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച്‌ ഓരോ രക്ഷിതാക്കള്‍ക്കും അവരുടെ കുട്ടികളുടെ സ്‌കൂള്‍ ബസ് ട്രാക്ക് ചെയ്യാന്‍ കഴിയുന്നതാണ്. സ്‌കൂള്‍ ബസിന്റെ തത്സമയ ലൊക്കേഷന്‍, വേഗത, മറ്റ് അലേര്‍ട്ടുകള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ രക്ഷിതാക്കള്‍ക്ക് വിദ്യ വാഹന്‍ ആപ്പ് വഴി ലഭ്യമാകും. അടിയന്തിര സാഹചര്യങ്ങളില്‍ രക്ഷിതാക്കള്‍ക്ക് ആപ്പില്‍ നിന്ന് ഡ്രൈവറെയോ സഹായിയെയോ നേരിട്ട് വിളിക്കാം.മലബാർ ലൈവ്.കെഎംവിഡിയുടെ നിലവിലുള്ള സുരക്ഷാ മിത്ര പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയുള്ളതാണ് ആപ്പ്.

കേരള സര്‍ക്കാര്‍ രക്ഷിതാക്കള്‍ക്ക് പൂര്‍ണ്ണമായും സൗജന്യമായാണ് ആപ്പ് നല്‍കുന്നത്. ആപ്പ് ഉപയോഗിക്കുന്നതിന് മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് രക്ഷിതാക്കള്‍ സ്‌കൂള്‍ അധികൃതരുമായി ബന്ധപ്പെടണം. ആപ്പ് ഉപയോഗിക്കുന്നത് സംബന്ധിച്ചുള്ള സംശയനിവാരണത്തിനായി *18005997099* ടോള്‍ ഫ്രീ നമ്പര്‍ പ്രയോജനപ്പെടുത്താവുന്നതാണ്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad