Type Here to Get Search Results !

കോണ്‍ഗ്രസുമായുള്ള സഖ്യനീക്കം വേഗത്തിലാക്കി സിപിഎം; കാരാട്ടും യെച്ചൂരിയും ത്രിപുരയില്‍



അഗര്‍ത്തല: കോണ്‍ഗ്രസ് ചര്‍ച്ചക്കായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മുതിര്‍ന്ന നേതാവ് പ്രകാശ് കരാട്ടും ത്രിപുരയില്‍. സിപിഎം സംസ്ഥാന സമിതി യോഗത്തില്‍ ഇരുവരും പങ്കെടുത്തു. കോണ്‍ഗ്രസുമായുള്ള സീറ്റ് വിഭജനവും യോഗത്തില്‍ ചര്‍ച്ചയായി. സഖ്യത്തെ കുറിച്ചുള്ള അന്തിമ തീരുമാനം പിബിയില്‍ സ്വീകരിക്കുമെന്നാണ് സിപിഎം നേതൃത്വത്തില്‍ നിന്നും ലഭിക്കുന്ന വിവരം.

ത്രിപുരയുടെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് അജോയ് കുമാറുമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കൂടിക്കാഴ്ച നടത്തിയിരുന്നു. ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ ധാരണയിലെത്തി. സഖ്യത്തില്‍ മറ്റ് ഇടത് പാര്‍ട്ടികളും ഉണ്ടാകും. സീറ്റുകള്‍ കണ്ടെത്താനും സീറ്റ് വിഭജനം അന്തിമമാക്കാനും പാര്‍ട്ടി നേതാക്കളുടെ പ്രത്യേക കമ്മിറ്റി ഉടന്‍ തന്നെ രൂപീകരിക്കുമെന്നുമാണ് ലഭിക്കുന്ന വിവരം.

ബിജെപിക്ക് മറുപക്ഷം നില്‍ക്കുന്ന പാര്‍ട്ടികളെ ഒന്നിപ്പിക്കാന്‍ ടിപ്ര മോത പാര്‍ട്ടി മുന്നോട്ട് വന്നിരുന്നു. ഇതിന്റെ ഭാഗമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക വദ്രയുമായി ചര്‍ച്ചയും നടത്തി. ഇതിന്റെ പശ്ചാത്തലത്തിലാണ് തിടുക്കം പിടിച്ചുള്ള സിപിഎം നീക്കം.

ഈ വര്‍ഷം മാര്‍ച്ച് മാസത്തിലാണ് ത്രിപുര നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. പാര്‍ട്ടിയുടെ ഉറച്ചകോട്ടയായിരുന്ന സംസ്ഥാനത്ത് നേരിട്ട തിരിച്ചടിയില്‍ നിന്ന് കരകയറനാണ് സിപിഎമ്മിന്റെ ശ്രമം. 60 അംഗ സഭയില്‍ എന്‍ഡിഎയ്‌ക്ക് 37ഉം സിപിഎമ്മിന് 15 സീറ്റുകളുമാണ് ഉള്ളത്. കോണ്‍ഗ്രസിന് ഒരംഗവും സഭയിലുണ്ട്.

 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad